നിഫ്‌റ്റി 500 സൂചികയിലെ മൂന്നിലൊന്ന് ഓഹരികളും ഇടിവ് നേരിട്ടു
വിപണി ഉയര്‍ന്നിട്ടും ഐടി, ഫാര്‍മ, മെറ്റല്‍ എന്നീ മേഖലകള്‍ ദുര്‍ബലമായ പ്രകടനം കാഴ്‌ച വെച്ചതാണ് നിഫ്‌റ്റി 500 സൂചികയിലെ മൂന്നിലൊന്ന് ഓഹരികള്‍ ഇടിവ് നേരിട്ടതിന് കാരണം.
സെന്‍സെക്‌സും നിഫ്‌റ്റിയും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട 185 ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനം താഴെയായാണ് വ്യാപാരം ചെയ്യുന്നത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഏഴെണ്ണം 52 ആഴ്‌ചത്തെ ഉയര്‍ന്ന ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനം താഴെയാണ്.
52 ആഴ്‌ചത്തെ ഉയര്‍ന്ന ഉയര്‍ന്ന വിലയില്‍ നിന്നും ഏറ്റവും ശക്തമായ ഇടിവ് നേരിട്ട ഓഹരി അദാനി ട്രാന്‍സ്‌മിഷന്‍ ആണ്- 459 ശതമാനം. ഗ്ലാന്റ് ഫാര്‍മ, അദാനി ഗ്രീന്‍ എനര്‍ജി, പിരമാള്‍ എന്റര്‍പ്രൈസസ്, പിരമാള്‍ ഫാര്‍മ, അദാനി വില്‍മാര്‍, കാമ്പസ് ആക്‌ടീവ് വെയര്‍, ടാറ്റാ ടെലിസര്‍വീസസ് (മഹാരാഷ്‌ട്ര) എന്നിവ ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 50 ശതമാനത്തിലേറെ താഴെയായാണ് വ്യാപാരം ചെയ്യുന്നത്.
20 ശതമാനത്തിലേറേ ഇടിവ് നേരിട്ട ഓഹരികളില്‍ ഡെല്‍ഹിവറി, അദാനി എന്റര്‍പ്രൈസസ്, ബ്രൈറ്റ്‌കോം ഗ്രൂപ്പ്, ഇന്‍ഫോസിസ്, ലോറസ് ലാബ്‌സ്, നൈക, പിവിആര്‍ ഇനോക്‌സ്, യെസ് ബാങ്ക് എന്നിവ ഉള്‍പ്പെടുന്നു.
ഓഹരി വിപണി ഉയര്‍ന്നിട്ടും ഐടി, ഫാര്‍മ, മെറ്റല്‍ എന്നീ മേഖലകള്‍ ദുര്‍ബലമായ പ്രകടനം കാഴ്‌ച വെച്ചതാണ് നിഫ്‌റ്റി 500 സൂചികയിലെ മൂന്നിലൊന്ന് ഓഹരികള്‍ ഇടിവ് നേരിട്ടതിന് കാരണം. അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദം ചില പൊതുമേഖലാ ബാങ്ക് ഓഹരികളെയും പ്രതികൂലമായി ബാധിച്ചു.