ലാഭവളര്‍ച്ച ഒരു ശതമാനം മാത്രം; ഡോ.റെഡ്‌ഢീസ് എട്ട് ശതമാനം ഇടിഞ്ഞു
571 കോടി രൂപയാണ് ഡോ.റെഡ്‌ഢീസ് ലബോറട്ടറീസിന്റെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ലാഭം. വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്‌ന്ന ലാഭമാണ് കമ്പനി കൈവരിച്ചത്.
വിപണി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഡോ.റെഡ്‌ഢീസ് ലബോറട്ടറീസിന്റെ ഒന്നാം ത്രൈമാസ ഫലം ഉയരാത്തതിനെ തുടര്‍ന്ന് ഓഹരി വില എട്ട് ശതമാനം തിരുത്തല്‍ നേരിട്ടു. ഇന്ന് 4988 രൂപ വരെ ഓഹരി വില ഇടിഞ്ഞു. ഇന്നലെ 5444 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്‌തിരുന്നത്.
ഡോ.റെഡ്‌ഢീസ് ലബോറട്ടറീസിന്റെ അറ്റാദായത്തില്‍ മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം ഇടിവാണ് ഉണ്ടായത്. 571 കോടി രൂപയാണ് കമ്പനിയുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ ലാഭം. വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്‌ന്ന ലാഭമാണ് കമ്പനി കൈവരിച്ചത്.
അനലിസ്റ്റുകളുടെ നിഗമനത്തിന് ചേര്‍ന്ന വരുമാനവും കൈവരിക്കാന്‍ സാധിച്ചില്ല. 11 ശതമാനം വളര്‍ച്ചയോടെ 4919 കോടി രൂപയാണ് കമ്പനിയുടെ ഒന്നാം ത്രൈമാസത്തിലെ വരുമാനം.
ഡോ.റെഡ്ഡീസിന്റെ പ്രവര്‍ത്തന ഫലം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് മറ്റ് ഫാര്‍മ കമ്പനികളുടെ പ്രകടനത്തെയും ബാധിച്ചു. നിഫ്‌റ്റി ഫാര്‍മ സൂചിക 2.50 ശതമാനം ഇടിവ് നേരിട്ടു. അര്‍ബിന്ദോ ഫാര്‍മ മൂന്ന് ശതമാനത്തിലേറേയും സിപ്ലയും സണ്‍ ഫാര്‍മയും രണ്ട് ശതമാനത്തിലേറെയും ഇടിഞ്ഞു.