വിപണിമൂല്യത്തില്‍ റെക്കോഡിട്ടതിനു ശേഷം ഇടിവ്
വിപണിമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റിലയന്‍സ് ഇന്റസ്‌ട്രീസാണ്. ജനുവരി 29ലെ കണക്ക് പ്രകാരം 11.83 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടിസിഎസിന്റെ വിപണിമൂല്യം 11.67 ലക്ഷം കോടി രൂപയാണ്.
ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണിമൂല്യത്തില്‍ ഓരോ ദിവസവും പുതിയ റെക്കോഡ് കൈവരിക്കുന്നതാണ് കഴിഞ്ഞ മാസം കണ്ടത്. ബിഎസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണിമൂല്യം ഒരു ഘട്ടത്തില്‍ 196 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ജനുവരിയിലെ ആദ്യ മൂന്ന് ആഴ്‌ചകളില്‍ തുടര്‍ച്ചയായി ഓഹരി വിപണി നേട്ടം രേഖപ്പെടുത്തിയതാണ് വിപണിമൂല്യത്തിലെ ഉയര്‍ച്ചക്ക് കാരണം. എന്നാല്‍ അവസാന വാരത്തിലെ ഇടിവ് ഈ വര്‍ഷമുണ്ടായ മൂല്യവര്‍ധനയിലെ നല്ലൊരു ഭാഗം നഷ്‌ടപ്പെടാന്‍ കാരണമായി.
വിപണിമൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് റിലയന്‍സ് ഇന്റസ്‌ട്രീസാണ്. ജനുവരി 29ലെ കണക്ക് പ്രകാരം 11.83 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടിസിഎസിന്റെ വിപണിമൂല്യം 11.67 ലക്ഷം കോടി രൂപയാണ്. ടിസിഎസിന്റെ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലമാണ് ഓഹരി വില പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് വഴിവെച്ചത്.
2020ല്‍ സെന്‍സെക്‌സ് 15.7 ശതമാനം ഉയര്‍ന്നപ്പോള്‍ നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വര്‍ധന 32.5 ലക്ഷം കോടി രൂപയാണ്. ഇതിന്റെ തുടര്‍ച്ചയായി ജനുവരിയിലും നിക്ഷേപകരുടെ സമ്പത്ത് വളരുന്നതിനാണ് വിപണി വഴിയൊരുക്കിയത്. പക്ഷേ ഈ വര്‍ഷത്തെ വളര്‍ച്ചയുടെ നല്ലൊരു ശതമാനവും നഷ്‌ടമായി.
ജനുവരിയില്‍ ഒട്ടേറെ പ്രമുഖ കമ്പനികളുടെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. ഇത് വിപണിമൂല്യത്തിലെ വര്‍ധനക്ക് വഴിവെച്ചു. ഗെയില്‍, ഇന്‍ഫോസിസ്, ടിസിഎസ്, എല്‍&ടി, ബ്രിട്ടാനിയ, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, നെസ്‌ളോ ഇന്ത്യ, ഹീറോ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, അദാനി പോര്‍ട്‌സ്, ശ്രീ സിമന്റ്‌സ്, പവര്‍ഗ്രിഡ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ്, അള്‍ട്രാടെക് സിമന്റ്, ഗ്രാസിം ഇന്റസ്‌ട്രീസ്, ടെക് മഹീന്ദ്ര, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, വിപ്രോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ നിഫ്‌റ്റി ഓഹരികള്‍ ജനുവരിയില്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി. ഈ ഓഹരികള്‍ പിന്നീട് തിരുത്തല്‍ നേരിട്ടു.
ജനുവരിയില്‍ ബാങ്ക് നിഫ്‌റ്റി എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. പല ബാങ്ക് ഓഹരികളുടെയും വിലയില്‍ ശക്തമായ കുതിപ്പുണ്ടായി. 32,683 പോയിന്റ് വരെ ഉയര്‍ന്നതിനു ശേഷം ബാങ്ക് നിഫ്‌റ്റി ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിട്ടു.
ഭാരതി എയര്‍ടെല്ലിന്റെ ഓഹരി ഒരു മാസം കൊണ്ട് 6 ശതമാനം ഉയര്‍ന്നു. ഭാരതി എയര്‍ടെല്ലിന്റെ സബ്‌സിഡറി കമ്പനികളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി അടിയന്തിര പ്രാബല്യത്തോടെ 100 ശതമാനമായി ഉയര്‍ത്തുന്നതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതാണ് ഓഹരി വിലയിലെ കുതിപ്പിന് വഴിയൊരുക്കിയത്. 610 രൂപ വരെ ഇന്ന് ഓഹരി വില ഉയര്‍ന്നു. ഭാരതി ഹെക്‌സാകോം, ഭാരതി ടെലിസോണിക്, ഭാരതി ടെലിപ്പോര്‍ട്ട് തുടങ്ങിയ സബ്‌സിഡറി കമ്പനികളിലെ വിദേശ നിക്ഷേപ പരിധി 100 ശതമാനം ഉയര്‍ത്തുന്നതിന് ടെലികമ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്ന് ഈയിടെ അനുമതി ലഭിച്ചിരുന്നു. വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയതോടെ 600-700 ദശലക്ഷം ഡോളറിന്റെ നിക്ഷേപം ഈ കമ്പനികളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം വിപണിയില്‍ അവസാന നാളുകളിലുണ്ടായ ഇടിവ് ഭാരതി എയര്‍ടെല്ലിന്റെ ഓഹരി വില 10 ശതമാനം തിരുത്തലിന് വിധേയമാകുന്നതിന് കാരണമായി.