2023ല്‍ 89 ഐപിഒകള്‍ വിപണിയിലെത്തും
59 കമ്പനികള്‍ക്ക് ഐപിഒ നടത്തുന്നതിനായി സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 30 കമ്പനികളാണ് ഐപിഒക്ക് അപേക്ഷ നല്‍കി സെബിയുടെ അനുമതിക്കായി കാത്തിരിക്കുന്നത്.
2023ല്‍ പബ്ലിക് ഇഷ്യു നടത്തുന്നതിനായി 89 കമ്പനികള്‍ കാത്തിരിക്കുന്നു. ഈ കമ്പനികള്‍ മൊത്തം 1.4 ലക്ഷം കോടി രൂപയാണ് ഓഹരി വില്‍പ്പന വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
2021ല്‍ 63 ഐപികള്‍ 1.19 ലക്ഷം കോടി രൂപയായിരുന്നു സമാഹരിച്ചിരുന്നത്. 2022 നവംബര്‍ വരെ 33 ഐപിഒകളാണ് വിപണിയിലെത്തിയത്. 55,145.80 കോടി രൂപയാണ് ഈ കമ്പനികള്‍ സമാഹരിച്ചത്.
59 കമ്പനികള്‍ക്ക് ഐപിഒ നടത്തുന്നതിനായി സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 30 കമ്പനികളാണ് ഐപിഒക്ക് അപേക്ഷ നല്‍കി സെബിയുടെ അനുമതിക്കായി കാത്തിരിക്കുന്നത്.
2021ല്‍ പല ഐപിഒകളും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയിരുന്നു. എന്നാല്‍ വലിയ വാര്‍ത്താ പ്രാധാന്യത്തോടെ വിപണിയിലെത്തുകയും ലിസ്റ്റിഗിനു ശേഷം ഇടിയുകയും ചെയ്‌ത പേടിഎം, എല്‍ഐസി, സൊമാറ്റോ തുടങ്ങിയ ഓഹരികളുടെ പ്രകടനം ഐപിഒ വിപണിയുടെ ആകര്‍ഷണീയത തെല്ല് കുറയുന്നതിന് കാരണമായി. ഐപിഒ വിപണിയിലേക്കുള്ള ചെറുകിട നിക്ഷേപകരുടെ ഒഴുക്ക് കുറയുകയും ചെയ്‌തു.
നിക്ഷേപകരുടെ പ്രതികൂല മനോഭാവം കാരണം ചില കമ്പനികള്‍ ഐപിഒ നടത്തുന്നതിനുള്ള പദ്ധതി ഉപേക്ഷിച്ചു. സ്‌നാപ്‌ഡീല്‍, ബോര്‍ട്ട് തുടങ്ങിയ ന്യൂ ഏജ് കമ്പനികള്‍ ഉദാഹരണം. ഈ കമ്പനികളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചത് പേടിഎം, സൊമാറ്റോ, നൈക, പോളിസി ബസാര്‍ തുടങ്ങിയ ന്യൂ ഏജ് കമ്പനികളുടെ ഓഹരി വിലയിലുണ്ടായ തകര്‍ച്ചയാണ്.
അതേ സമയം മറ്റു ചില പ്രമുഖ കമ്പനികള്‍ 2023ല്‍ പബ്ലിക് ഇഷ്യു നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓയോ, ഫാബ് ഇന്ത്യ, ആധാര്‍ ഹൗസിംഗ് ഫിനാന്‍സ്, യാത്ര ഓണ്‍ലൈന്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി ഐപിഒക്ക് അപേക്ഷ നല്‍കുന്നതിനായി ഒരുക്കം നടത്തുന്നുണ്ട്. ഐപിഒ വഴി 8300 കോടി രൂപയാണ് സ്വിഗ്ഗി സമാഹരിക്കാന്‍ ഒരുങ്ങുന്നത്.