ഡാബറിന് 52 ആഴ്‌ചത്തെ താഴ്‌ന്ന വില
നിരാശാജനകമായ ജനുവരി-മാര്‍ച്ച് ത്രൈമാസ ഫലത്തെ തുടര്‍ന്ന് ഡാബര്‍ ഓഹരി വില കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ 10 ശതമാനമാണ് ഇടിഞ്ഞത്.
പ്രമുഖ എഫ്‌എംസിജി കമ്പനിയായ ഡാബര്‍ 52 ആഴ്‌ചത്തെ താഴ്‌ന്ന വില രേഖപ്പെടുത്തി. നിരാശാജനകമായ ജനുവരി-മാര്‍ച്ച് ത്രൈമാസ ഫലത്തെ തുടര്‍ന്ന് ഡാബര്‍ ഓഹരി വില കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളില്‍ 10 ശതമാനമാണ് ഇടിഞ്ഞത്.
ഇന്ന് ഡാബറിന്റെ ഓഹരി വില 499.35 രൂപ വരെ ഇടിഞ്ഞു. മാര്‍ച്ച് മൂന്നിന് രേഖപ്പെടുത്തിയ 502 രൂപ ആയിരുന്നു ഇതിന് മുമ്പുള്ള 52 ആഴ്‌ചത്തെ താഴ്‌ന്ന വില.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ഡാബറിന്റെ അറ്റാദായം 21.98 ശതമാനം ഇടിയുകയാണ് ചെയ്‌തത്. 294 കോടി രൂപയാണ് അറ്റാദായം.
വിവിധ ഉല്‍പ്പന്ന നിരയുള്ള എഫ്‌എംസിജി ഭീമനാണ് ഡാബര്‍ ഇന്ത്യ. 250ല്‍ പരം ആയുര്‍വേദിക് ഉല്‍പ്പന്നങ്ങള്‍ ഡാബറിനുണ്ട്. ഇന്ത്യക്ക് പുറമെ വിദേശത്തും മികച്ച സാന്നിധ്യമാണ് കമ്പനിക്കുള്ളത്. നൂറിലേറെ രാജ്യങ്ങളിലാണ് ഡാബറിന്റെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമായിരിക്കുന്നത്.