സിഎസ്‌ബി ബാങ്കിന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വില
മാര്‍ച്ച് എട്ടിലെ ഉയര്‍ന്ന വിലയെ മറികടന്നാണ് ഇന്ന് സിഎസ്‌ബി ബാങ്ക് ഓഹരി ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയത്. 2019 ഡിസംബര്‍ അഞ്ചിനാണ് സിഎസ്‌ബി എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 314 രൂപയാണ് ഈ ഓഹരിയുടെ റെക്കോഡ് വില.
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്‌ബി ബാങ്കിന്റെ ഓഹരി വില ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ഓഹരി വില പത്ത് ശതമാനം വരെ ഉയര്‍ന്നു. മികച്ച നാലാം ത്രൈമാസ ഫലമാണ് ഓഹരി വിലയിലെ കുതിപ്പിന് വഴിയൊരുക്കിയത്.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ സിഎസ്‌ബി ബാങ്ക് 42.89 കോടി രൂപയാണ് ലാഭമാണ് കൈവരിച്ചത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 59.7 കോടി രൂപയുടെ നഷ്‌ടമാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്.
മാര്‍ച്ച് എട്ടിലെ ഉയര്‍ന്ന വിലയെ മറികടന്നാണ് ഇന്ന് സിഎസ്‌ബി ബാങ്ക് ഓഹരി ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയത്. 2019 ഡിസംബര്‍ അഞ്ചിനാണ് സിഎസ്‌ബി എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 314 രൂപയാണ് ഈ ഓഹരിയുടെ റെക്കോഡ് വില.
നാലാം ത്രൈമാസത്തില്‍ സിഎസ്‌ബിയുടെ അറ്റ പലിശ വരുമാനം 275.70 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 157.54 കോടി രൂപയായിരുന്നു. മൊത്തം പലിശ ഇതര വരുമാനം 30 ശതമാനം വളര്‍ച്ചയോടെ 112.32 കോടി രൂപയിലെത്തി.
ബാങ്കിന്റെ ആസ്‌തി മേന്മയും മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്‌തി 3.54 ശതമാനത്തില്‍ നിന്നും 2.68 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്‌തി 1.71 ശതമാനമാണ്. ഇത് മുന്‍വര്‍ഷം സമാന കാലയളവില്‍ 1.91 ശതമാനമായിരുന്നു.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ സിഎസ്‌ബി എക്കാലത്തെയും ഉയര്‍ന്ന ലാഭമാണ് കൈവരിച്ചത്. 218.40 കോടി രൂപയാണ് ലാഭം. ഇത് മുന്‍വര്‍ഷം 12.72 കോടി രൂപ മാത്രമായിരുന്നു. 1617 ശതമാനം വര്‍ധനയാണ് ലാഭത്തിലുണ്ടായത്.