കോവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന്‌ പല സംസ്ഥാനങ്ങളിലും ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ കമ്പനികളുടെ വരുമാനം മെച്ചപ്പെടുകയാണ്‌ ചെയ്‌തത്‌. അവശ്യസേവനം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനികള്‍ക്ക്‌ കൂടുതല്‍ ബിസിനസ്‌ ചെയ്യാനുള്ള അവസരമാണ്‌ ലഭിച്ചത്‌.