ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട ഓഹരി വിറ്റുമാറാമെന്ന് സിഎല്‍എസ്‌എ
1095 രൂപയിലേക്ക് ഓഹരി വില ഇടിയാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തോടെയാണ് സിഎല്‍എസ്‌എ നസാര ടെക്‌നോളജീസ് വില്‍ക്കാനുള്ള ശുപാര്‍ശ നല്‍കിയത്. സിഎല്‍എസ്‌എ ഓഹരിയെ ഡൗണ്‍ഗ്രേഡ് ചെയ്‌തത് വിപണിയിലെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.
`ബിഗ് ബുള്‍' രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെട്ട നസാര ടെക്‌നോളജീസിന്റെ ഓഹരി വിറ്റുമാറുന്നതാണ് ഉചിതമെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്‌എ. ഇതിനെ തുടര്‍ന്ന് ഈ ഓഹരിയുടെ വില ഇന്ന് 12 ശതമാനം ഇടിഞ്ഞു.
1095 രൂപയിലേക്ക് ഓഹരി വില ഇടിയാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തോടെയാണ് സിഎല്‍എസ്‌എ നസാര ടെക്‌നോളജീസ് വില്‍ക്കാനുള്ള ശുപാര്‍ശ നല്‍കിയത്. സിഎല്‍എസ്‌എ ഓഹരിയെ ഡൗണ്‍ഗ്രേഡ് ചെയ്‌തത് വിപണിയിലെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.
2021 മാര്‍ച്ച് 30ന് ലിസ്റ്റ് ചെയ്‌ത നസാര ടെക്‌നോളജീസിന്റെ ഓഹരി വില അന്ന് 2026.90 രൂപ വരെ ഉയര്‍ന്നിരുന്നു. ഇഷ്യു വിലയുടെ 100 ശതമാനത്തോളമാണ് ലിസ്റ്റിംഗ് ദിവസം ഓഹരി വില ഉയര്‍ന്നത്. എന്നാല്‍ പിന്നീട് ഓഹരി ശക്തമായ ഇടിവ് നേരിട്ടു. ഏപ്രില്‍ 12ന് 52 ആഴ്‌ചത്തെ താഴ്‌ന്ന വിലക്ക് തൊട്ടടുത്തെത്തിയ ഓഹരി 1412.50 രൂപ രേഖപ്പെടുത്തിരിയിരുന്നു. ഇന്ന് 1461.95 രൂപ വരെ വില ഇടിഞ്ഞു.
നസാര ടെക്‌നോളജീസിന്റെ ഓഹരി വളരെ ചെലവേറിയ നിലയിലാണെന്ന് ചൂണ്ടികാട്ടിയാണ് സിഎല്‍എസ് വില്‍ക്കാനുള്ള റേറ്റിങ് നല്‍കിയത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌ത ആദ്യത്തെ ഇന്ത്യന്‍ ഗെയിമിംഗ് കമ്പനിയാണ് നസാര ടെക്‌നോളജീസ്. കമ്പനി ഗെയിമിംഗ് മേഖലയിലെ മറ്റ് എതിരാളികളില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നതെന്ന് സിഎല്‍എസ്‌എ ചൂണ്ടികാട്ടുന്നു.
രാകേഷ് ജുന്‍ജുന്‍വാല നസാര ടെക്‌നോളജീസിന്റെ 10.82 ശതമാനം ഓഹരികളാണ് കൈവശം വെക്കുന്നത്.