കാഷ് വിഭാഗത്തിലെ വിറ്റുവരവ് 28 മാസത്തെ താഴ്‌ന്ന നിലവാരത്തില്‍
44,608 കോടി രൂപയാണ് ജൂണിലെ എന്‍എസ്‌ഇയിലെ വിറ്റുവരവ്. 2020 മാര്‍ച്ചിനു ശേഷം കാഷ് വിഭാഗത്തിലെ വിറ്റുവരവ് 50,000 കോടി ക്കു താഴെ പോകുന്നത് ആദ്യമായാണ്.
ഓഹരി വിപണിയിലെ നിക്ഷേപകരുടെ പങ്കാളിത്തം ഗണ്യമായി കുറയുന്നതായി ജൂണിലെ എന്‍എസ്‌ഇയിലെ വിറ്റുവരവിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂണില്‍ എന്‍എസ്‌ഇയിലെ കാഷ് വിഭാഗത്തിലെ വിറ്റുവരവ് 28 മാസത്തെ താഴ്‌ന്ന നിലവാരത്തിലാണ്.
44,608 കോടി രൂപയാണ് ജൂണിലെ എന്‍എസ്‌ഇയിലെ വിറ്റുവരവ്. 2020 മാര്‍ച്ചിനു ശേഷം കാഷ് വിഭാഗത്തിലെ വിറ്റുവരവ് 50,000 കോടി ക്കു താഴെ പോകുന്നത് ആദ്യമായാണ്.
കഴിഞ്ഞ 12 മാസത്തെ ശരാശരി വിറ്റുവരവ് 65,080 കോടി രൂപയായിരുന്നു. 2848 കോടി രൂപയാണ് ജൂണിലെ ബിഎസ്‌ഇയിലെ വിറ്റുവരവ്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടമാണ് നിക്ഷേപകരുടെ പങ്കാളിത്തം കുറച്ചത്. ലാഭമുണ്ടാക്കുക വളരെ വിഷമകരമായ സാഹചര്യത്തില്‍ വിപണിയില്‍ നിന്ന് പിന്‍മാറാന്‍ ഒട്ടേറെ ട്രേഡര്‍മാര്‍ നിര്‍ബന്ധിതരായി.
ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശനിരക്ക് ഉയര്‍ത്തുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്ക ഓഹരി വിപണിയെ കടുത്ത വില്‍പ്പന സമ്മര്‍ദത്തിലേക്ക് നയിച്ചു.