മിഡ്‌കാപ് സൂചിക റെക്കോഡ് നിലവാരത്തില്‍
2023ല്‍ ഇതുവരെ മിഡ്‌കാപ് സൂചിക 4.3 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 2.6 ശതമാനവും സെന്‍സെക്‌സ് 1.8 ശതമാനവുമാണ് ഉയര്‍ന്നത്.
ബിഎസ്‌ഇ മിഡ്‌കാപ് സൂചിക ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. 2022 ഡിസംബര്‍ 12ന് രേഖപ്പെടുത്തിയ 26,440.81 എന്ന ഉയര്‍ന്ന നിലവാരം മറികടന്നാണ് ബിഎസ്‌ഇ മിഡ്‌കാപ് സൂചിക പുതിയ റെക്കോഡ് കുറിച്ചത്.
2023ല്‍ ഇതുവരെ മിഡ്‌കാപ് സൂചിക 4.3 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 2.6 ശതമാനവും സെന്‍സെക്‌സ് 1.8 ശതമാനവുമാണ് ഉയര്‍ന്നത്.
ആഗോള തലത്തിലെ അനിശ്ചിതത്വത്തിനിടയിലും ചില കമ്പനികള്‍ കൈവരിച്ച ശക്തമായ വളര്‍ച്ചയും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഗണ്യമായ തോതിലുള്ള നിക്ഷേപവും ഓഹരികളുടെ മുന്നേറ്റത്തിന് വഴിയൊരുക്കുകയായിരുന്നു.
ഇന്ന് മിഡ്‌കാപ് സൂചികയില്‍ ഉള്‍പ്പെട്ട ആസ്‌ട്രല്‍ 9 ശതമാനവും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി 6 ശതമാനവും മുന്നേറ്റം നടത്തി. ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് എന്നീ ഓഹരികള്‍ മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നു.
മിഡ്‌കാപ് ഓഹരികളില്‍ എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, അര്‍ബിന്ദോ ഫാര്‍മ, ചോളമണ്‌ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എല്‍&ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.