ബ്രോക്കിങ് കമ്പനികള്‍ക്ക് റെക്കോഡ് ലാഭം
ബ്രോക്കിങ് കമ്പനികളുടെ വരുമാനത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി 48 ശതമാനം വളര്‍ച്ചയാണുണ്ടായത്.
ഓഹരി വിപണിയിലെ മുന്നേറ്റം നിക്ഷേപകരെ വ്യാപകമായി ആകര്‍ഷിക്കുന്നത് ബ്രോക്കിങ് കമ്പനികളുടെ ലാഭം ഉയര്‍ത്താന്‍ സഹായകമായി. ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ബ്രോക്കിങ് കമ്പനികള്‍ റെക്കോഡ് വരുമാനവും ലാഭവുമാണ് രേഖപ്പെടുത്തിയത്.
ബ്രോക്കിങ് കമ്പനികളുടെ വരുമാനത്തില്‍ മുന്‍വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി 48 ശതമാനം വളര്‍ച്ചയാണുണ്ടായത്. ലാഭത്തില്‍ 55 ശതമാനം ശരാശരി വളര്‍ച്ച നേടി.
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ കാപ്പിറ്റല്‍ മാര്‍ക്കറ്റ് വിഭാഗം 44 ശതമാനം വരുമാന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 608 കോടി രൂപയാണ് വരുമാനം. 52 ശതമാനം വളര്‍ച്ചയോടെ 121 കോടി രൂപ ലാഭം കൈവരിക്കുകയും ചെയ്‌തു.
ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഓഹരി സംബന്ധമായ ബിസിനസില്‍ 19 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഐഐഎഫ്‌എല്‍ സെക്യൂരിറ്റീസ് 46 ശതമാനം വളര്‍ച്ചയോടെ 318 കോടി രൂപയുടെ ലാഭം കൈവരിച്ചു.
വിപണിയിലെ മുന്നേറ്റത്തില്‍ ആകൃഷ്‌ടരായി പുതിയ ഒരു വിഭാഗം നിക്ഷേപകര്‍ മുന്നോട്ടുവരികയും ഡീമാറ്റ് അക്കൗണ്ടുകള്‍ തുറന്ന് വ്യാപാരം ആരംഭിക്കുകയും ചെയ്‌തതാണ് ബ്രോക്കിങ് കമ്പനികളുടെ ലാഭ, വരുമാന വളര്‍ച്ചക്ക് വഴിയൊരുക്കിയത്.