ബജാജ് ഫിനാന്‍സ് 8% ഇടിഞ്ഞത് എന്തുകൊണ്ട്?
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ബജാജ് ഫിനാന്‍സ് ദുര്‍ബലമായ പ്രകടനമാണ് കാഴ്‌ച വെച്ചത്. 14.5 ശതമാനം ഇടിവ് ഈ ഓഹരിയില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുണ്ടായി.
ബജാജ് ഫിനാന്‍സിന്റെ ഓഹരി വില ഇന്ന് വ്യാപാരത്തനിടെ എട്ട് ശതമാനം ഇടിവ് നേരിട്ടു. ബജാജ് ഫിന്‍സെര്‍വിന്റെ ഓഹരി വിലയില്‍ മൂന്നര ശതമാനം ഇടിവുണ്ടായി.
ബജാജ് ഫിനാന്‍സിന്റെ വായ്‌പാ വളര്‍ച്ച വിപണി പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാത്തതാണ് ഓഹരി വിലയിലെ ഇടിവിന് വഴിവെച്ചത്. ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 7.8 ദശലക്ഷം പുതിയ വായ്‌പകളാണ് ബജാജ് ഫിനാന്‍സ് നല്‍കിയത്. മുന്‍വര്‍ഷം സമാന കാലയളവില്‍ 7.4 ദശലക്ഷം വായ്‌പകളാണ് ലഭിച്ചിരുന്നത്.
കഴിഞ്ഞ ത്രൈമാസത്തില്‍ കമ്പനി നല്‍കിയത് എക്കാലത്തെയും ഉയര്‍ന്ന തോതിലുള്ള വായ്‌പയാണ്. എന്നാല്‍ കോവിഡ് കാലത്ത് ലഭിച്ചതിനേക്കാള്‍ കാര്യമായ വളര്‍ച്ച കഴിഞ്ഞ ത്രൈമാസത്തില്‍ കമ്പനിക്ക് കൈവരിക്കാനായിട്ടില്ല.
ഇന്നലെ 6571 രൂപക്ക് ക്ലോസ് ചെയ്‌ത ബജാജ് ഫിനാന്‍സിന്റെ ഓഹരി വില ഇന്ന് 6,025.05 രൂപ വരെ ഇടിഞ്ഞു. ബജാജ് ഫിന്‍സെര്‍വിന്റെ ഓഹരി വിലയും ഇന്ന് തകര്‍ച്ച നേരിട്ടു.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ബജാജ് ഫിനാന്‍സ് ദുര്‍ബലമായ പ്രകടനമാണ് കാഴ്‌ച വെച്ചത്. 14.5 ശതമാനം ഇടിവ് ഈ ഓഹരിയില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടുണ്ടായി. അതേ സമയം സെന്‍സെക്‌സ് ഇക്കാലയളവില്‍ 1.32 ശതമാനം ഉയരുകയാണ് ചെയ്‌തത്.