എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ കരകയറ്റം
കമ്പനിയുടെ ഇന്റേര്‍ണല്‍ ഓഡിറ്റ് ഹെഡ് ആയ സുമിത് ധിറിന്റെ രാജി സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ഓഹരിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ചൊവ്വാഴ്‌ച 13 ശതമാനം ഇടിവ് നേരിട്ട എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇന്ന് ഏഴ് ശതമാനം ഉയര്‍ന്നു. ബാങ്കില്‍ നിന്നും മാനേജ്‌മെന്റിലെ ഉന്നത സ്ഥാനീയര്‍ പദവിയൊഴിഞ്ഞതു സംബന്ധിച്ച് കമ്പനി വിശദീകരണം നല്‍കിയതോടെയാണ് ഓഹരി വില തിരികെ കയറിയത്.
കമ്പനിയുടെ ഇന്റേര്‍ണല്‍ ഓഡിറ്റ് ഹെഡ് ആയ സുമിത് ധിറിന്റെ രാജി സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം ഓഹരിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
1,389.85 രൂപയാണ് എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില. ഈ നിലവാരത്തില്‍ നിന്നും 15 ശതമാനത്തേക്കാള്‍ താഴെയായാണ് ഓഹരി വ്യാപാരം ചെയ്യുന്നത്.