അദാനി വില്‍മാര്‍ അപ്പര്‍ സര്‍ക്യൂട്ടില്‍
ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 419.90 രൂപയില്‍ നിന്നും 25 ശതമാനം ഇടിവ് നേരിട്ടതിനു ശേഷമാണ് അദാനി വില്‍മാര്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്.
അദാനി വില്‍മാറിന്റെ ഓഹരി വില ഇന്ന് എന്‍എസ്‌ഇയില്‍ പത്ത് ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. പത്ത് ശതമാനമാണ് ഈ ഓഹരിയില്‍ നിലവില്‍ ഒരു ദിവസം അനുവദനീയമായ പരമാവധി വ്യതിയാനം.
ഇന്നലെ 314.40 രൂപയില്‍ ക്ലോസ് ചെയ്‌ത അദാനി വില്‍മാര്‍ ഇന്ന് 345.70 രൂപ വരെയാണ് ഉയര്‍ന്നത്. ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 419.90 രൂപയില്‍ നിന്നും 25 ശതമാനം ഇടിവ് നേരിട്ടതിനു ശേഷമാണ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടിലെത്തിയത്.
ഫെബ്രുവരി എട്ടിനാണ് അദാനി വില്‍മാര്‍ ലിസ്റ്റ് ചെയ്‌തത്. ജനുവരി 27 മുതല്‍ 31 വരെയായിരുന്നു അദാനി വില്‍മാറിന്റെ ഐപിഒ. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി ഓഹരികള്‍ വിറ്റഴിക്കുകയാണ് ചെയ്‌തത്. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തിയിരുന്നില്ല. 3600 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്.
അദാനി ഗ്രൂപ്പും സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വില്‍മാര്‍ ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അദാനി വില്‍മാര്‍. ഫോര്‍ച്യുന ബ്രാന്റിനു കീഴിലായി ഭക്ഷ്യ എണ്ണകളും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്ന കമ്പനിയാണ് അദാനി വില്‍മാര്‍.
37,195 കോടി രൂപയാണ് കമ്പനിയുടെ വാര്‍ഷിക വരുമാനം. ഭക്ഷ്യ ഉല്‍പ്പന്ന മേഖലയിലെ കമ്പനികള്‍ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് അദാനി വില്‍മാര്‍.