മ്യൂച്വല്‍ ഫണ്ടുകള്‍ 43 കമ്പനികളില്‍ നിക്ഷേപം വര്‍ധിപ്പിച്ചു
ഇവയില്‍ രണ്ട് ഓഹരികള്‍ മാത്രമാണ് നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്- പ്രധാനമായും ഐടി, ഹെല്‍ത്‌കെയര്‍ മേഖലകളിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഗണ്യമായ നിക്ഷേപം നടത്തിവരുന്നത്.
മ്യൂച്വല്‍ ഫണ്ടുകള്‍ കഴിഞ്ഞ നാല് ത്രൈമാസങ്ങളിലായി 43 കമ്പനികളിലെ ഓഹരി പങ്കാളിത്തം തുടര്‍ച്ചയായി വര്‍ധിപ്പിച്ചു. ഈ കമ്പനികളുടെ ഭാവി വളര്‍ച്ച സംബന്ധിച്ച ഉത്തമ ബോധ്യമാണ് നിക്ഷേപം തുടര്‍ച്ചയായി നടത്തുന്നതിന് പ്രേരകമാകുന്നത്.
അതേ സമയം ഇവയില്‍ രണ്ട് ഓഹരികള്‍ മാത്രമാണ് നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്- സണ്‍ ഫാര്‍മയും എച്ച്‌സിഎല്‍ ടെക്‌നോളജീസും. പ്രധാനമായും ഐടി, ഹെല്‍ത്‌കെയര്‍ മേഖലകളിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഗണ്യമായ നിക്ഷേപം നടത്തിവരുന്നത്.
മാട്രിമോണി.കോം, ബിര്‍ളാസോഫ്‌റ്റ്, ക്രോപ്‌ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍, എംഫാസിസ്, ഫോര്‍ട്ടിസ് ഹെല്‍ത്‌കെയര്‍, സിറ്റി യൂണിയന്‍ ബാങ്ക്, കല്യാണി സ്റ്റീല്‍സ്, ബല്‍റാംപൂര്‍ ചിനി മില്‍സ്, ജംനാ ഓട്ടോ ഇന്റസ്‌ട്രീസ്, സുദര്‍ശന്‍ കെമിക്കല്‍സ്, ഫസ്റ്റ്‌സോഴ്‌സ് സൊല്യൂഷന്‍സ്, ആന്ധ്രാപേപ്പര്‍, സ്റ്റൈലം ഇന്റസ്‌ട്രീസ്, ടാറ്റാ കമ്യൂണിക്കേഷന്‍സ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഓറിയന്റ് ഇലക്‌ട്രിക്, വി-മാര്‍ട്ട് റീട്ടെയില്‍, റാഡികോ കെയ്‌താന്‍, അലുവാലിയ കോണ്‍ട്രാക്‌ട്‌സ് തുടങ്ങിയവ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം വര്‍ധിപ്പിച്ച ഓഹരികളില്‍ ഉള്‍പ്പെടുന്നു.