അദാനി ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ 7900 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കഴിഞ്ഞ ത്രൈമാസത്തില്‍ വിറ്റത്. അതേ സമയം മ്യൂച്വല്‍ ഫണ്ടുകള്‍ ഈ കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി.
290 രൂപ ഇഷ്യു വിലയുള്ള ക്വാഡ്രന്റ് ഫ്യൂച്ചര്‍ ടെക് 374 രൂപയിലാണ് ബിഎസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്. എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തത് 370 രൂപയിലാണ്.
10-20 ശതമാനം ഇടിവ് ബുള്‍ മാര്‍ക്കറ്റിലെ തിരുത്തല്‍ ആയി പരിഗണിക്കുമ്പോള്‍ 20 ശതമാനത്തിലേറെയുള്ള ഇടിവ് ബെയര്‍ മാര്‍ക്കറ്റിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
എച്ച്‌ഡിഎഫ്‌സി എഎംസി, ഹാത്ത്‌വേ കേബ്‌ള്‍ തുടങ്ങിയ കമ്പനികളുടെ ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജനുവരി 14ന് പ്രഖ്യാപിക്കും.
നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ് സൂചിക ആറ് ശതമാനമാണ് ഇന്ന് ഇടിഞ്ഞത്. നിഫ്‌റ്റി മെറ്റല്‍, പി എസ് യു ബാങ്ക്, ഓട്ടോ, ഫാര്‍മ, ഓയില്‍ & ഗ്യാസ് സൂചികകള്‍ രണ്ട് ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ നഷ്‌ടം രേഖപ്പെടുത്തി.
യുഎസിലെ തൊഴിലുകള്‍ വര്‍ധിച്ചത് ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം കാര്യമായി പലിശനിരക്ക് കുറയ്‌ക്കാനിടയില്ലെന്ന സൂചന നല്‍കിയത് ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതിന് വഴിയൊരുക്കി.
ജനുവരി ആറ് മുതല്‍ എട്ട് വരെ നടന്ന ഐപിഒ 185.48 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്‌തത്. നേരത്തെ 65 ശതമാനമുണ്ടായിരുന്ന ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 36 ശതമാനമായി കുറഞ്ഞിരുന്നു.
ഈ വര്‍ഷം തുടര്‍ന്നും ഐപിഒകളുടെ പ്രവാഹം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28 കമ്പനികളുടെ ഐപിഒയ്‌ക്ക് സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
ഡോളര്‍ ശക്തി നിലനിര്‍ത്തിയതിനാല്‍ രൂപയുടെ കുത്തനെയുള്ള ഇടിവ് തടയാനുള്ള ശ്രമത്തില്‍ ഇപ്പോള്‍ ആര്‍ബിഐ പരാജയപ്പെട്ടിരിക്കുകയാണ്. ഇന്നലെ ഡോളര്‍ സൂചിക രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 110.17 ല്‍എത്തിയിരുന്നു.
ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ എച്ച്‌സിഎല്‍ ടെക്കിന്റെ ലാഭം 4591 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 4350 കോടിയായിരുന്നു. ആറ് ശതമാനം ലാഭവളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്.
138 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 560 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഒഎഫ്‌എസ് വഴി നിലവിലുള്ള ഓഹരികളാണ് വിറ്റഴിക്കുന്നത്.
ക്വാഡ്രന്റ് ഫ്യൂച്ചര്‍ ടെക് ലിമിറ്റഡിന്റെ ഐപിഒയ്‌ക്ക് നിക്ഷേപകരില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. 195.96 മടങ്ങാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
ഓഹരി വിപണിയിലുണ്ടായ കനത്ത ചാഞ്ചാട്ടത്തിനിടയിലും 54 ലക്ഷത്തിലേറെ പുതിയ എസ്‌ഐപി അക്കൗണ്ടുകള്‍ തുറന്നുവെന്നത് തീര്‍ച്ചയായും ആരോഗ്യകരമായ സൂചനയാണ്.
നിങ്ങളുടെ റിസ്‌ക് സന്നദ്ധതയെയും നിക്ഷേപ ലക്ഷ്യങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കണം ഇതില്‍ ഏതിലാണ് നിക്ഷേപം നടത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത്.