ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ആംബര്‍ എന്റര്‍പ്രൈസസിന്റെ ലാഭം 15.3 ശതമാനം ഉയര്‍ന്നു. 134 കോടി രൂപയാണ് ഈ ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം.
എന്‍എസ്‌ഇയില്‍ വെള്ളിയാഴ്‌ച 216.84 രൂപയില്‍ ക്ലോസ് ചെയ്‌ത ടാറ്റാ സ്റ്റീല്‍ ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന വില 205.05 രൂപയാണ്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 111 ഡോളറിലേക്ക് ഉയര്‍ന്നതാണ് രൂപയ്‌ക്ക് സമ്മര്‍ദമുണ്ടാക്കുന്ന ഒരു പ്രധാന ഘടകം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബിഎസ്‌ഇയുടെ ഓഹരി വില 63 ശതമാനമാണ് ഉയര്‍ന്നത്. അതേ സമയം വിപ്രോയുടെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 ശതമാനം ഇടിഞ്ഞു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഓല ഇലക്‌ട്രിക്, ജെഎസ്‌ഡബ്ല്യു സിമന്റ് തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം മെയ് 18ന് പ്രഖ്യാപിക്കും.
സെന്‍സെക്‌സ് 160 പോയിന്റ് ഇടിഞ്ഞ് 75,237ലും നിഫ്‌റ്റി 46 പോയിന്റ് നഷ്‌ടത്തോടെ 23,643ലും വ്യാപാരം അവസാനിപ്പിച്ചു.
ക്രൂഡ് ഓയില്‍ വില വര്‍ധന മൂലം എണ്ണ വിപണന കമ്പനികള്‍ക്കുണ്ടായ നഷ്‌ടം നികത്താന്‍ ഇന്ധന വില 20 ശതമാനം കൂടി വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വിദഗ്‌ധര്‍ ചൂണ്ടികാട്ടുന്നു.
കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണവും കപ്പല്‍ പിടിച്ചെടുക്കലുകളും തുടരുന്ന സാഹചര്യത്തിലാണ് എണ്ണ വില ഉയര്‍ന്നത്.
എന്‍എസ്‌ഇയില്‍ ഇന്നലെ 379.45 രൂപയില്‍ ക്ലോസ് ചെയ്‌ത ടാറ്റാ മോട്ടോഴ്‌സ് കമ്മേഴ്‌സ്യല്‍ വെഹിക്കിള്‍സ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 390.65 രൂപയാണ്.
ഇന്നലെ എന്‍എസ്‌ഇയില്‍ 4608 രൂപയില്‍ ക്ലോസ് ചെയ്‌ത ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ഇന്ന് രേഖപ്പെടുത്തിയ താഴ്‌ന്ന വില 4000.80 രൂപയാണ്.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ലാഭം 32 ശതമാനം ഇടിയുകയാണ് ചെയ്‌തത്.
എന്‍എസ്‌ഇയില്‍ ഇന്നലെ 1789.20 രൂപയില്‍ ക്ലോസ് ചെയ്‌ത ഭാരതി എയര്‍ടെല്‍ ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1884.30 രൂപയാണ്.
ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ കെയ്‌ന്‍സ് ടെക്‌നോളജിയുടെ ലാഭത്തില്‍ 22 ശതമാനം ഇടിവുണ്ടായി. 91 കോടി രൂപയാണ് കെയ്‌ന്‍സ് ടെക്‌നോളജിയുടെ ലാഭം.
221 കോടി രൂപയാണ് ഡോ.റെഡ്‌ഢീസ് ലബോറട്ടറീസിന്റെ നാലാം ത്രൈമാസത്തിലെ ലാഭം. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ലാഭം 1587 കോടി രൂപയായിരുന്നു.
ഇന്ത്യ വിദേശ നാണ്യ സമ്മര്‍ദ്ദവും ആഗോള അനിശ്ചിതത്വവും നേരിടുന്ന സാഹചര്യത്തില്‍ പരിഷ്‌കരണങ്ങള്‍ കൂടുതല്‍ അടിയന്തരമായി നടപ്പിലാക്കുന്നതിനെ കുറിച്ച പുനരാലോചന നടത്തേണ്ടിയിരിക്കുന്നു.
രൂപയുടെ മൂല്യതകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് തിരികെ വരാനുള്ള സാധ്യത കുറവാണ്.