ജനുവരി-മാർച്ച് ത്രൈമാസത്തിലെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിൻ്റെ ലാഭം 58 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം സമാനകാലയളവിൽ 724 കോടി രൂപ ആയിരുന്ന ലാഭം 304 കോടി രൂപയായാണ് കുറഞ്ഞത്.
10 ശതമാനം ലാഭ വളർച്ചയാണ് ശ്രീറാം ഫിനാൻസ് നാലാം ത്രൈമാസത്തിൽ കൈവരിച്ചത്. 2139 കോടി രൂപയാണ് ഈ ത്രൈമാസത്തിലെ കമ്പനിയുടെ ലാഭം.
വെള്ളിയാഴ്ച എൻഎസ്ഇയിൽ 1300.40 രൂപയിൽ ക്ലോസ് ചെയ്ത റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില ഇന്ന് രാവിലെ 1355 രൂപ വരെ ഉയർന്നു.
ഏപ്രിലിൽ ഇനി മൂന്ന് വ്യാപാര ദിനങ്ങൾ കൂടി ബാക്കിയുണ്ടെന്നിരിക്കെ ഈ മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിലെ അറ്റനിക്ഷേപകരായി മാറാൻ സാധ്യതയുണ്ട്.
അള്‍ട്രാടെക് സിമന്റ്, ടിവിഎസ് മോട്ടോര്‍, ഐആര്‍എഎഫ്‌സി തുടങ്ങിയ കമ്പനികളുടെ ജനുവരി-മാര്‍ച്ച് ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ഏപ്രില്‍ 28ന് പ്രഖ്യാപിക്കും.
7117.5 കോടി രൂപയാണ് ആക്സിസ് ബാങ്കിൻറെ നാലാം ത്രൈമാസത്തിലെ ലാഭം. കഴിഞ്ഞവർഷം സമാനകാലയളവിൽ ഇത് 7123 കോടി രൂപയായിരുന്നു.
എല്ലാ മേഖലകളെയും വില്പന സമ്മർദ്ദം ബാധിച്ചു. നിഫ്റ്റി മെറ്റൽ, ഫാർമ, പി എസ് യു ബാങ്ക്, റിയൽ എസ്റ്റേറ്റ്, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ രണ്ടര ശതമാനം വീതം ഇടിവ് നേരിട്ടു.
ജനുവരി-മാർച്ച് മാസത്തിലെ കമ്പനിയുടെ ലാഭം മൂന്നു ശതമാനമാണ് കുറഞ്ഞത്. മുൻ വർഷം സമാന കാലയളവിൽ 189 കോടി രൂപയായിരുന്നു ലാഭം 183 കോടി രൂപയായി കുറഞ്ഞു.
ഇഷ്യൂവിന്റെ പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചതിനു ശേഷവും ഗ്രേ മാര്‍ക്കറ്റില്‍ ഈ ഓഹരിക്ക് വളരെ ചെറിയ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം മാത്രമാണ് ഉള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യാന്തര സ്വർണ്ണവില 11ശതമാനം ആണ് ഉയർന്നത്. അതേസമയം ഓഹരി സൂചികയായ നിഫ്റ്റി ഇക്കാലയളവിൽ രേഖപ്പെടുത്തിയ നേട്ടം രണ്ടര ശതമാനം ആണ്.
ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഓഹരി വില കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏഴ് ശതമാനമാണ് ഉയർന്നത്.
വ്യാപാരയുദ്ധത്തിന്റെ തീവ്രത കുറയുമെന്ന പ്രതീക്ഷയാണ് ആഗോള വിപണികളില്‍ ആശ്വാസ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
2019ലെ പുല്‍വാമ തീവ്രവാദി ആക്രമണത്തിനു ശേഷം ഏതാണ്ട് നിലച്ച മട്ടിലായിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ വ്യാപാരബന്ധം 2021നു ശേഷമാണ് ഭാഗികമായി വീണ്ടും തുടങ്ങിയത്.
ആഗോളവല്‍ക്കരണത്തിന്റെ കടയ്‌ക്കല്‍ കത്തിവെക്കുന്ന പ്രവൃത്തികളിലേക്ക് തിരിഞ്ഞ ട്രംപിന്റെ നടപടികളുടെ ഫലം എന്താകുമെന്ന് അറിയാന്‍ ഇനിയും മാസങ്ങള്‍ കാത്തിരുന്നേ പറ്റൂ.