ജെയ്ൻ സ്ട്രീറ്റിന് ഏർപ്പെടുത്തിയ വിലക്ക് സെബി പിൻവലിച്ചതിനെ തുടർന്ന് ബിഎസ്ഇ, സിഡിഎസ്എൽ, എയ്ഞ്ചൽ ബ്രോക്കിങ്, മോത്തിലാൽ ഓസ്വാൾ തുടങ്ങിയ ക്യാപിറ്റൽ മാർക്കറ്റ് ഓഹരികൾ ഇന്ന് മുന്നേറ്റം നടത്തി.
ജൂലായ് 14 മുതൽ16 വരെ നടന്ന ഈ ഐപിഒയ്ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരിൽ നിന്നും ലഭിച്ചത്. 63.86 മടങ്ങാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ജൂലായ് ഒന്ന് മുതല്‍ 18 വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ ഓഹരി വിപണിയില്‍ 10,775 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് നടത്തിയത്. ഇക്കാലയളവില്‍ ഐപിഒ വിപണിയില്‍ 5251 കോടി രൂപ നിക്ഷേപിച്ചു.
അള്‍ട്രാടെക് സിമന്റ്, എറ്റേര്‍ണല്‍, ഹാവെല്‍സ് ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തനഫലം ജൂലായ് 21ന് പ്രഖ്യാപിക്കും.
മീഡിയയും മെറ്റലും ഒഴികെ എല്ലാ മേഖല സൂചികകളും ഇന്ന് ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്കാപ്, സ്മാൾ ക്യാപ്പ് സൂചികകൾ 0.6 ശതമാനം വീതം നഷ്ടത്തോടെ ക്ലോസ് ചെയ്തു.
കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിൽ ആറിലും നിഫ്റ്റി ഇന്ത്യ ഡിഫൻസ് സൂചിക ഇടിവ് നേരിടുകയാണ് ചെയ്തത്. തുടർച്ചയായ മുന്നേറ്റത്തിന് ശേഷമുള്ള ലാഭമെടുപ്പാണ് പ്രതിരോധ ഓഹരികളിൽ കണ്ടുവരുന്നത്.
ടെക് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എസ് ബി ഐ ലൈഫ് ഇൻഷുറൻസ്, വിപ്രോ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്‍.
ഇന്നലെ എൻഎസ്ഇയിൽ 238.49 രൂപയിൽ ക്ലോസ് ചെയ്ത ഐടിസി ഹോട്ടൽസ് ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന വില 245.19 രൂപയാണ്.
എൻഎസ്ഇയിൽ 2001.90 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. വെള്ളിയാഴ്ച 1957.40 രൂപയിലാണ് ക്ലോസ് ചെയ്തിരുന്നത്.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 26,994 കോടി രൂപയാണ് റിലയൻസ് കൈവരിച്ച ലാഭം. ഏഷ്യൻ പെയിന്റ്സിന്റെ ഓഹരികൾ വിറ്റത് വഴി 8924 കോടി രൂപ ലഭിച്ചതു മൂലമാണ് ലാഭത്തിൽ ഇത്ര വലിയ വർദ്ധനവ് ഉണ്ടായത്.
ഡെറിവേറ്റീവ് വ്യാപാരം കുറയുമെന്ന ആശങ്കയും സെബിയുടെ ഇടപെടലുകള്‍ ശക്തമാകുമെന്ന കണക്കുകൂട്ടലുകളുമാണ് എന്‍എസ്ഇയുടെ വില ഇടിയുന്നതിന് കാരണമായത്.
പ്രീമിയത്തിലുണ്ടാകുന്ന അസാധാരണമായ വര്‍ധനവ് ഓപ്ഷന് വില്ക്കുന്നവരെ നേരത്തെ അപ്രതീക്ഷിതമായി നഷ്ടത്തിലെത്തിച്ചിരുന്നു. ഈ റിസ്ക് പുതിയ സാഹചര്യത്തില്‍ കുറയും.
വിപണിയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളുടെയും മാര്‍ഗരേഖകളുടെയും പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ് ഹര്‍ഷദ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ കുംഭകോണങ്ങള്‍ നടത്തിയിട്ടുള്ളത്.
ഡോളറിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയപ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നതിന് പകരം പരമ്പരാഗതമായ മാര്‍ഗമാണ് കൈകൊണ്ടത്.