മീഡിയയും മെറ്റലും ഒഴികെ എല്ലാ മേഖല സൂചികകളും ഇന്ന് ഇടിവ് നേരിട്ടു. ബിഎസ്‌ഇ മിഡ്‌കാപ്, സ്മാൾ ക്യാപ്പ് സൂചികകൾ 0.6 ശതമാനം വീതം നഷ്ടത്തോടെ ക്ലോസ് ചെയ്തു.
കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിൽ ആറിലും നിഫ്റ്റി ഇന്ത്യ ഡിഫൻസ് സൂചിക ഇടിവ് നേരിടുകയാണ് ചെയ്തത്. തുടർച്ചയായ മുന്നേറ്റത്തിന് ശേഷമുള്ള ലാഭമെടുപ്പാണ് പ്രതിരോധ ഓഹരികളിൽ കണ്ടുവരുന്നത്.
ടെക് മഹീന്ദ്ര, ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എസ് ബി ഐ ലൈഫ് ഇൻഷുറൻസ്, വിപ്രോ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്‌ടം നേരിട്ട നിഫ്‌റ്റി ഓഹരികള്‍.
ഇന്നലെ എൻഎസ്ഇയിൽ 238.49 രൂപയിൽ ക്ലോസ് ചെയ്ത ഐടിസി ഹോട്ടൽസ് ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന വില 245.19 രൂപയാണ്.
ഇന്ത്യൻ ഓഹരി വിപണി താരതമ്യേന ചെലവേറിയ നിലയിൽ ആണെന്ന് സിറ്റി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് സിറ്റി ഇന്ത്യൻ വിപണിയെ അപ്ഗ്രേഡ് ചെയ്തത്.
ജൂലൈ 10 മുതൽ 14 വരെ നടന്ന ഈ ഐപിഒയ്ക്ക് നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. 14 മടങ്ങാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
പ്രീമിയത്തിലുണ്ടാകുന്ന അസാധാരണമായ വര്‍ധനവ് ഓപ്‌ഷന്‍ വില്‍ക്കുന്നവരെ നേരത്തെ അപ്രതീക്ഷിതമായി നഷ്‌ടത്തിലെത്തിച്ചിരുന്നു. ഈ റിസ്‌ക് പുതിയ സാഹചര്യത്തില്‍ കുറയും.
ഒരു ഓഹരിക്ക് അഞ്ച് രൂപ വീതം ലാഭവീതം നൽകാൻ വിപ്രോ ബോർഡ് യോഗം തീരുമാനിച്ചു. ജൂലൈ 28 ആണ് റെക്കോർഡ് തീയതി. ഓഗസ്റ്റ് 15നോ അതിനുമുമ്പോ ആയി ലാഭവീതം ഓഹരിയുടമകൾക്ക് നൽകും.
5806.14 കോടി രൂപയാണ് ഒന്നാം ത്രൈമാസത്തിലെ ആക്സിസ് ബാങ്കിൻ്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 6034.64 കോടി രൂപയായിരുന്നു.
ഡെറിവേറ്റീവ് വ്യാപാരം കുറയുമെന്ന ആശങ്കയും സെബിയുടെ ഇടപെടലുകള്‍ ശക്തമാകുമെന്ന കണക്കുകൂട്ടലുകളുമാണ് എന്‍എസ്‌ഇയുടെ വില ഇടിയുന്നതിന് കാരണമായത്.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം പ്രതിരോധ ഓഹരികളിൽ ഉണ്ടായ മുന്നേറ്റം അവയെ വളരെ ചെലവേറിയ നിലയിൽ എത്തിച്ചതാണ് ലാഭമെടുപ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. അതേസമയം നിഫ്റ്റി ഇക്കാലയളവിൽ 1.47 ശതമാനം ഉയർന്നു.
3843 കോടി രൂപയാണ് ഒന്നാം ത്രൈമാസത്തിലെ എച്ച്‌സിഎല്‍ ടെക്കിന്റെ ലാഭം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 4527 കോടി രൂപയായിരുന്നു.
ലാര്‍ജ്‌കാപ് ഓഹരികള്‍ക്കു പുറമെ മിഡ്‌കാപ്, സ്‌മോള്‍കാപ് ഓഹരികള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ മള്‍ട്ടികാപ് ഫണ്ടുകള്‍ക്ക് സാധിക്കുന്നു.
വിപണിയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളുടെയും മാര്‍ഗരേഖകളുടെയും പഴുതുകള്‍ പ്രയോജനപ്പെടുത്തിയാണ് ഹര്‍ഷദ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ കുംഭകോണങ്ങള്‍ നടത്തിയിട്ടുള്ളത്.
ഡോളറിന്റെ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടിയപ്പോള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്നതിന് പകരം പരമ്പരാഗതമായ മാര്‍ഗമാണ് കൈകൊണ്ടത്.