സമന്സ് അയക്കാനുള്ള നീക്കം സംബന്ധിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മിഷനുമായി അദാനി ഗ്രൂപ്പ് ചര്ച്ച നടത്തുമെന്ന വാര്ത്തയാണ് ഓഹരികള് തിരികെ കയറുന്നതിന് വഴിയൊരുക്കിയത്.
ജെഎസ്ഡബ്ല്യു സ്റ്റീല്, ഹിന്ദുസ്ഥാന് കോപ്പര്, ഹിന്ദുസ്ഥാന് സിങ്ക്, വേദാന്ത, നാഷണല് അലൂമിനിയം തുടങ്ങിയ ഓഹരികള് ഇന്ന് രണ്ട് ശതമാനം നാല് ശതമാനം വരെ ഉയര്ന്നു.
ആഗോള തലത്തിലുള്ള അനിശ്ചിതത്വം തുടരുന്നതാണ് സുരക്ഷിത നിക്ഷേപ മാര്ഗം എന്ന നിലയില് സ്വര്ണത്തിന്റെയും വെള്ളിയുടെയും വില തുടര്ച്ചയായി കുതിക്കുന്നതിന് കാരണം.
ഏഷ്യന് പെയിന്റ്സ്, ടാറ്റാ കണ്സ്യൂമര്, വൊഡാഫോണ് ഐഡിയ തുടങ്ങിയ കമ്പനികളുടെ ഒക്ടോബര്-ഡിസംബര് ത്രൈമാസത്തിലെ പ്രവര്ത്തനഫലം ജനുവരി 27ന് പ്രഖ്യാപിക്കും.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. കാപ്പിറ്റല് ഗുഡ്സ്, പവര്, റിയല് എസ്റ്റേറ്റ്, പി എസ് യു ബാങ്ക്, മീഡിയ സൂചികകള് രണ്ട് ശതമാനം മുതല് മൂന്ന് ശതമാനം വരെ ഇടിഞ്ഞു.
710 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ ഉയര്ന്ന വില. കമ്പനിയുടെ വിപണിമൂല്യം മൂന്ന് ലക്ഷം രൂപയ്ക്ക് അടുത്തെത്തി.
മള്ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില് വെള്ളിയുടെ വില കിലോഗ്രാമിന് 3.40 ലക്ഷം രൂപയിലേക്ക് ഉയര്ന്നു. സ്വര്ണ വില ഇന്ന് 10 ഗ്രാമിന് 1.60 ലക്ഷം രൂപയിലെത്തി.
സെന്സെക്സ് 397 പോയിന്റ് ഉയര്ന്ന് 82,307ലും നിഫ്റ്റി 132 പോയിന്റ് നേട്ടത്തോടെ 25,289ലും വ്യാപാരം അവസാനിപ്പിച്ചു.
മഹീന്ദ്ര & മഹീന്ദ്രയുടെ ഓഹരി വില വ്യാപരത്തിനിടെ അഞ്ച് ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ സൂചിക രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.
ഒക്ടോബര്-ഡിസംബര് ത്രൈമാസത്തില് ഇന്ഡസ്ഇന്ഡ് ബാങ്കിന്റെ ലാഭം 161 കോടി രൂപയാണ്. 88.5 ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്.
സൂചികകള് കാര്യമായ തിരുത്തല് നേരിടാതെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള് പിടിച്ചുനിര്ത്തുമ്പോഴും വിശാല വിപണി ശക്തമായ വില്പ്പന സമ്മര്ദമാണ് നേരിടുന്നത്.
സ്വര്ണ വിലയിലുണ്ടായ കുതിപ്പിനെ തുടര്ന്ന് നമ്മുടെ രാജ്യത്തെ 25,000 ടണ് വരുന്ന ഗാര്ഹിക സ്വര്ണ സമ്പാദ്യത്തിന്റെ മൂല്യം ഏകദേശം 1.5 ലക്ഷം ഡോളറായാണ് ഉയര്ന്നത്.