നേരത്തെ മെയിലോ ജൂണിലോ ആയി ഡിആര്‍എച്ച്പി സമര്‍പ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്.
മാര്‍ച്ച് 30ന് രേഖപ്പെടുത്തിയ 22.52 രൂപയാണ് ഓല ഇലക്ട്രിക്കിന്റെ എക്കാലത്തെയും താഴ്ന്ന വില. ഈ നിലവാരത്തില്‍ നിന്നും 50 ശതമാനത്തിലേറെയാണ് ഓഹരി വില ഉയര്‍ന്നത്.
വെടിനിര്‍ത്തലിനു ശേഷവും ഇസ്രയേല്‍ ലെബനണില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇറാന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇത് ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് പ്രധാന കാരണമായി.
ഹിന്‍ഡാല്‍കോ ഇന്റസ്ട്രീസിന്റെയും നാഷണല്‍ അലൂമിനിയത്തിന്റെയും ഓഹരി വില യഥാക്രമം 3.5 ശതമാനവും 3 ശതമാനവും ഉയര്‍ന്നു.
ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2.11 ലക്ഷം കോടി രൂപയുടെ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 2.76 ലക്ഷം കോടി രൂപയുടെ അറ്റനിക്ഷേപമാണ് നടത്തിയത്.
സെന്‍സെക്സ് 2946 പോയിന്റ് ഉയര്‍ന്ന് 77,563ലും നിഫ്റ്റി 874 പോയിന്റ് നേട്ടത്തോടെ 23,997ലും വ്യാപാരം അവസാനിപ്പിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷം ഒഴിയുന്നുവെന്ന സൂചനയാണ് ഓഹരി വിലയിലെ കരകയറ്റത്തിന് വഴിയൊരുക്കിയത്.
നടപ്പു സാമ്പത്തിക വര്‍ഷം 6.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
യുഎസും ഇറാനും തമ്മില്‍ രണ്ട് ആഴ്ചത്തെ വെടിനിര്‍ത്തലിന് ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ഓഹരി വിപണി മുന്നേറ്റം നടത്തിയത്.
ഇറാന് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് കല്‍പ്പിച്ച സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ നിലപാട് മാറ്റം ഉണ്ടായത്.
ഓം പ്രകാശ് ട്രാന്സ്മിഷന് ഐപിഒയ്ക്ക് നിലവില്‍ ഗ്രേ മാര്‍ക്കറ്റില്‍ നാല് ശതമാനം പ്രീമിയമുണ്ട്
ക്രൂഡ് ഓയില്‍ വില ഇടിയുന്നത് എണ്ണ വിപണന കമ്പനികളുടെ ചെലവ് കുറയുന്നതിന് വഴിവെക്കും. അതുകൊണ്ടാണ് ഈ കമ്പനികളുടെ ഓഹരി വില ഉയര്‍ന്നത്.
വിപണിയില്‍ ഒരിക്കലും സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥ പ്രതിഫലനമല്ല ഉണ്ടാകുന്നത്. കോവിഡ് ലോകത്തെയാകെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട 2020, 2021 വര്‍ഷങ്ങളില്‍ നാം അത് കണ്ടതാണ്.
ഈ വര്‍ഷം സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതിനു ശേഷം 22 ശതമാനം ഇടിവാണ് ഉണ്ടായത്.