നിഫ്റ്റി ഐടി സൂചികയില് ഉള്പ്പെട്ട 10 ഓഹരികളും ഇന്ന് മുന്നേറ്റം നടത്തി. രണ്ട് ശതമാനം മുതല് അഞ്ച് വരെയാണ് ഐടി സൂചികയില് ഉള്പ്പെട്ട ഓഹരികള് ഇന്ന് ഉയര്ന്നത്.
ഒക്ടോബര്-ഡിസംബര് ത്രൈമാസത്തില് കമ്പനി 917.09 കോടി രൂപ ലാഭമാണ് കൈവരിച്ചത്. മുന്വര്ഷം സമാന കാലയളവിലെ ലാഭം 631.84 കോടി രൂപയായിരുന്നു.
എന്എസ്ഇയുടെ ഒത്തുതീര്പ്പ് നിര്ദേശം അംഗീകരിച്ചതായി സെബി ചെയര്മാന് തുഹിന് കാന്ത പാണ്ഡെ ഇന്നലെ അറിയിച്ചു.
റിലയന്സ് ഇന്റസ്ട്രീസ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഒക്ടോബര്-ഡിസംബര് ത്രൈമാസത്തിലെ പ്രവര്ത്തനഫലം ജനുവരി 16ന് പ്രഖ്യാപിക്കും.
വിദേശ ഓഹരി പങ്കാളിത്തം പരമാവധി 49.5 ശതമാനമായി പരിമിതപ്പെടുത്താന് തീരുമാനിച്ചതിനു പിന്നാലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ കമ്പനിയിലെ നിക്ഷേപം കുറഞ്ഞുവരികയും ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി 1.21 ശതമാനം ഇടിഞ്ഞപ്പോള് നിഫ്റ്റി മെറ്റല് സൂചിക 7.78 ശതമാനം ഉയരുകയാണ് ചെയ്തത്.
കഴിഞ്ഞ ഒരു മാസം കൊണ്ട് 40 ശതമാനത്തിലേറെയാണ് വെള്ളിയുടെ വിലയിലുണ്ടായ വര്ധന. 2026ല് ഇതുവരെ 20 ശതമാനമാണ് വെള്ളിയുടെ വില ഉയര്ന്നത്.
ട്രെന്റ്, എല്&ടി, ഡോ.റെഡ്ഢീസ് ലാബ്, റിലയന്സ് ഇന്റസ്ട്രീസ്, ഇന്റര്ഗ്ലോബ് ഏവിയേഷന് എന്നിവയാണ് ഇന്ന് കൂടുതല് നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്.
വളരെ മികച്ച പ്രതികരണമാണ് ഈ ഐപിഒയ്ക്ക് നിക്ഷേപകരില് നിന്നും ലഭിച്ചത്. ജനുവരി 9 മുതല് 13 വരെ നടന്ന ഐപിഒ 143.85 മടങ്ങാണ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ഇന്നലെ എന്എസ്ഇയില് 1599.80 രൂപയില് ക്ലോസ് ചെയ്ത ഇന്ഫോസിസ് ഇന്ന് രാവിലെ 1682.10 രൂപ വരെ ഉയര്ന്നു.
പ്രവര്ത്തന ഫല പ്രഖ്യാപനത്തിനു ശേഷം ഇന്നലെ നേരിയ നേട്ടം രേഖപ്പെടുത്തിയ ടിസിഎസ് ഇന്ന് 1.8 ശതമാനം ഇടിയുകയാണ് ചെയ്തത്. ഇന്നലെ 3268 രൂപയില് ക്ലോസ് ചെയ്ത ടിസിഎസ് ഇന്ന് 3202.10 രൂപ വരെ ഇടിഞ്ഞു.
ഫെബ്രുവരി 4 മുതല് 6 വരെയാണ് ആര്ബിഐ ധന നയ സമിതിയുടെ യോഗം നടക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിനു പിന്നാലെയാണ് ആര്ബിഐ യോഗവും.
വൈദ്യുതിയ്ക്കുള്ള ഡിമാന്റ് കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സര്ക്കാര് ചൈനീസ് കമ്പനികള്ക്ക് നിലവിലുള്ള നിയന്ത്രണം പിന്വലിക്കാന് ആലോചിക്കുന്നത്.
എഐ ഹബുകള് ഒരുങ്ങുമ്പോള് അനുബന്ധിത വളര്ച്ച ഉണ്ടാകുന്ന മേഖലകളില് ഒന്നാണ് ഊര്ജം.