ഏകദേശം 97,500 ലക്ഷം കോടി രൂപയാണ് ഗ്രോയുടെ നിലവിലുള്ള വിപണിമൂല്യം. നവംബര്‍ 18ന് 1.17 ലക്ഷം കോടി രൂപ വരെ വിപണിമൂല്യം ഉയര്‍ന്നിരുന്നു.
1559.6 രൂപയാണ് റിലയന്‍സ് ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ഈ വര്‍ഷം ഇതുവരെ റിലയന്‍സിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം 27 ശതമാനമാണ്.
എല്‍ജി ഇലക്ട്രോണിക്സ് ഓഹരി വില ഇന്ന് രണ്ട് ശതമാനം ഉയര്‍ന്നു. ഇന്നലെ 1616.40 രൂപയില്‍ ക്ലോസ് ചെയ്ത എല്‍ജി ഇന്ന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില 1648.60 രൂപയാണ്.
തുടര്‍ച്ചയായ നാലാമത്തെ മാസമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഐടി മേഖലയില്‍ വില്‍പ്പന നടത്തുന്നത്.
സെന്‍സെക്സ് 331 പോയിന്റ് ഇടിഞ്ഞ് 84,900ലും നിഫ്റ്റി 108 പോയിന്റ് നഷ്ടത്തോടെ 25,959ലും വ്യാപാരം അവസാനിപ്പിച്ചു.
യുഎസ്സില്‍ പലിശ നിരക്ക് താമസിയാതെ കുറയുമെന്ന യുഎസ് ഫെഡിലെ ഉദ്യോഗസ്ഥനായ ജോണ്‍ വില്യംസ് പറഞ്ഞതിനെ തുടര്‍ന്നാണ് ഐടി ഓഹരികള്‍ മുന്നേറ്റം നടത്തിയത്.
ഇ-കോമേഴ്സ് കമ്പനിയായ മീഷോ യുടെ ഐപിഒ ഡിസംബര്‍ രണ്ടാം വാരത്തില്‍ നടന്നേക്കും. ഏകദേശം 6000 കോടി രൂപയാകും കമ്പനി ഐപിഒ വഴി നടത്തുന്ന ധനസമാഹരണം.
എച്ച്എഎല്ലിന്റെ ഓഹരി വില ഇന്ന് നാല് ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 4405 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയ താഴ്ന്ന വില.
നവംബര്‍ 19 മുതല്‍ 21 വരെ നടന്ന എക്സെല്‍സോഫ്റ്റ് ടെക് ഐപിഒയ്ക്ക് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. 45.46 മടങ്ങ് ആണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യപ്പെട്ടത്.
ഇന്‍ഷുറന്‍സ് പ്രീമിയത്തിലും വായ്പയുടെ ഇഎംഐയിലും വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് നല്ലൊരു തുക ലാഭിക്കുന്നതിന് വഴിയൊരുക്കും.
വന്‍കിട കമ്പനികളില്‍ മാത്രമായി നിക്ഷേപം ചുരുങ്ങുന്ന യുഎസ് വിപണിയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ വിപണിയില്‍ കാണുന്നത് നിക്ഷേപം പുതിയ കമ്പനികളിലേക്ക് വികസിക്കുന്ന ആരോഗ്യകരമായ പ്രവണതയാണ്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ നിലവിലുള്ള ഭരണസഖ്യമായ എന്‍ഡിഎ വിജയിക്കുമെന്ന് പ്രവചിച്ച സാഹചര്യത്തില്‍ ബുധനാഴ്ച തന്നെ വിപണി മുന്നേറ്റം നടത്തിയിരുന്നു.