ശ്രീറാം ഫിനാന്സ്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിനാന്സ്, മഹീന്ദ്ര & മഹീന്ദ്ര, എസ്ബിഐ ലൈഫ് എന്നിവയാണ് കൂടുതല് നഷ്ടം നേരിട്ട നിഫ്റ്റി ഓഹരികള്.
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. നിഫ്റ്റി 100 സൂചികയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരിയാണ് ഇത്.
ഐടി സൂചിക ഇന്ന് 1.5 ശതമാനം ഉയര്ന്നു. ടിസിഎസ്, ഇന്ഫോസിസ് എന്നീ ഓഹരികള് രണ്ട് ശതമാനത്തിലേറെ നേട്ടത്തിലാണ്.
രണ്ടാം പാദത്തില് ഹീറോ മോട്ടോഴ്സിന്റെ ലാഭത്തില് 115 ശതമാനം വളര്ച്ചയാണുണ്ടായത്. 10.2 കോടി രൂപയാണ് കമ്പനിയുടെ രണ്ടാം പാദത്തിലെ ലാഭം.
ബിഎച്ച്ഇഎല്, കാനറാ ബാങ്ക്, ഐസിഐസിഐ ലംബാര്ഡ് ജനറല് ഇന്ഷുറന്സ് തുടങ്ങിയ കമ്പനികളുടെ ജൂലായ്-സെപ്റ്റംബര് പാദത്തിലെ പ്രവര്ത്തനഫലം ഒക്ടോബര് 14ന് പ്രഖ്യാപിക്കും.
സെന്സെക്സ് 1109 പോയിന്റ് ഉയര്ന്ന് 73,034ലും നിഫ്റ്റി 358 പോയിന്റ് നേട്ടത്തോടെ 22,722ലും വ്യാപാരം അവസാനിപ്പിച്ചു.
ഐപിഒ വഴി 852.18 കോടി രൂപയാണ് ടോണ്ബോ ഇമേജിംഗ് സമാഹരിക്കുന്നത്. പൂര്ണമായും ഓഫര് ഫോര് സെയില് വഴി നിലവിലുള്ള ഓഹരിയുടമകളാണ് ഓഹരി വില്പ്പന നടത്തുന്നത്.
327-344 രൂപയാണ് ഇഷ്യു വില. 43 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്. കുറഞ്ഞ നിക്ഷേപതുക 14,792 രൂപയാണ്.
കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി റിലയന്സ് ഓഹരി അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. ഒരു മാസത്തിനിടെ ഏഴ് ശതമാനവും ഈ വര്ഷം ഇതുവരെ 26 ശതമാനവും ഇടിവാണ് ഈ ഓഹരിയിലുണ്ടായത്.
ഫ്യൂഷന് സിഎക്സ് ഐപിഒയ്ക്ക് നിലവില് ഗ്രേ മാര്ക്കറ്റില് 12 ശതമാനം പ്രീമിയമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളില് 19 ശതമാനം വരെ ഗ്രേ മാര്ക്കറ്റ് പ്രീമിയം ഉയര്ന്നിരുന്നു.
ത്രൈമാസ പ്രവര്ത്തന ഫലത്തെ തുടര്ന്ന് ഇന്ന് എച്ച്സിഎല് ടെക് ഓഹരി വില 5.5 ശതമാനം ഉയര്ന്നു. ഇന്നലെ 1223 രൂപയില് ക്ലോസ് ചെയ്ത എച്ച്സിഎല് ടെക് ഇന്ന് രേഖപ്പെടുത്തിയ ഉയര്ന്ന വില 1293.90 രൂപയാണ്.
ഐപിഒ വഴി 712.31 കോടി രൂപയാണ് എച്ച്ഡി ഫയര് പ്രൊട്ടക്ട് സമാഹരിക്കുന്നത്. പൂര്ണമായും ഓഫര് ഫോര് സെയില് (ഒഎഫ്എസ്) വഴി നിലവിലുള്ള ഓഹരിയുടമകളാണ് ഓഹരി വില്പ്പന നടത്തുന്നത്.
വ്യാഴാഴ്ച പത്ത് ലക്ഷം കോടി രൂപയിലേറെ നിക്ഷേപക സമ്പത്ത് ഇല്ലാതാക്കിയ കനത്ത തകര്ച്ചയ്ക്കു പിന്നാലെയാണ് വെള്ളിയാഴ്ച സെന്സെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ടെക്നിക്കല് അനാലിസിസിന്റെ അടിസ്ഥാനത്തില് വിലയിരുത്തുമ്പോള് വിപണി ഈ തിരുത്തല് ഘട്ടത്തിന്റെ അടിത്തട്ടിന് അടുത്തേക്ക് എത്തിയെന്ന് തന്നെ കരുതാം.