ഇപ്പോള്‍ ലാഭമെടുക്കാനുള്ള സമയമോ?

ഓഹരി വിപണി എങ്ങോട്ട് എന്ന ചോദ്യമാണ് ഇപ്പോള്‍ നിക്ഷേപകര്‍ പൊതുവെ ഉന്നയിക്കുന്നത്. നിഫ്റ്റി നവംബറില്‍ തന്നെ 13,000 പോയിന്റ് മറികടന്നത് അപ്രതീക്ഷിതമായാണ്. കടിഞ്ഞാണില്ലാത്ത ഈ മുന്നേറ്റം എവിടെ വരെ? മികച്ച നേട്ടത്തില്‍ സന്തോഷിക്കുന്ന നിക്ഷേപകര്‍ ഈ ചോദ്യം ഉന്നയിക്കുന്നത് ലാഭമെടുപ്പിനുള്ള സമയമായോ എന്ന സംശയത്തിന് മറുപടി എന്ന നിലയില്‍ കൂടിയാണ്.