വിദേശ നിക്ഷേപകര്‍ വാങ്ങുമ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ വില്‍ക്കുന്നു

ഈ വര്‍ഷം മൊത്തത്തില്‍ 1.39 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമാണ് അവരുടെ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചത്. ഡോളര്‍ സൂചിക ദുര്‍ബലമായതും ഈ ഒഴുക്കിന് ശക്തിയേകി.