ജനുവരി 13 വരെയാണ് ഐപിഒ സബ്സ്ക്രൈബ് ചെയ്യാവുന്നത്. 21-23 രൂപയാണ് ഇഷ്യു വില. 600 ഓഹരികള് ഉള്പ്പെട്ടതാണ് ഒരു ലോട്ട്.
സെന്സെക്സ് 322 പോയിന്റ് ഇടിഞ്ഞ് 85,439ലും നിഫ്റ്റി 78 പോയിന്റ് നഷ്ടത്തോടെ 26,250ലും വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ഒരു മാസം കൊണ്ട് 62 ശതമാനമാണ് ഈ ഓഹരിയിലുണ്ടായ വില വര്ധന. അതേ സമയം നിഫ്റ്റി മെറ്റല് സൂചിക ഇക്കാലയളവില് 10.72 ശതമാനമാണ് ഉയര്ന്നത്.
നിഫ്റ്റി പ്രതിരോധ സൂചിക ഇന്ന് രണ്ട് ശതാനം ഉയര്ന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്ന്ന നിലവാരത്തിലേക്കാണ് നിഫ്റ്റി പ്രതിരോധ സൂചിക മുന്നേറിയത്.
കഴിഞ്ഞ ഒരു മാസം കൊണ്ട് മൂന്ന് ശതമാനവും ഒരു വര്ഷം കൊണ്ട് 30 ശതമാനവുമാണ് റിലയന്സിന്റെ ഓഹരി വിലയിലുണ്ടായ വര്ധന.
വിദേശ നിക്ഷേപക സ്ഥാപനങ്ങള് വില്പ്പന നടത്തിയിട്ടും ജനുവരി രണ്ടിന് നിഫ്റ്റി എക്കാലത്തെയും ഉയര്ന്ന നിലവാരം കൈവരിച്ചത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപത്തിന്റെ പിന്ബലത്തിലാണ്.
സെന്സെക്സ് 573 പോയിന്റ് ഉയര്ന്ന് 85,762ലും നിഫ്റ്റി 182 പോയിന്റ് നേട്ടത്തോടെ 26,328ലും വ്യാപാരം അവസാനിപ്പിച്ചു.
നടപ്പു സാമ്പത്തിക വര്ഷം ഏപ്രില് മുതല് നവംബര് വരെയുള്ള കാലയളവില് 34,840 കോടി രൂപയാണ് ചില്ലറ നിക്ഷേപകര് ഐപിഒ വിപണിയില് നിക്ഷേപിച്ചത്.
ഹീറോമോട്ടോകോര്പിന്റെ ഡിസംബറിലെ വില്പ്പന 40 ശതമാനം വര്ധിച്ചതിനെ തുടര്ന്ന് ഓഹരി വില 3 ശതമാനം ഉയര്ന്നു.
കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 17.5 ശതമാനം ഇടിവാണ് ഗോഡ്ഫ്രീ ഫിലിപ്സിന്റെ ഓഹരിയിലുണ്ടായത്.
ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 18 ശതമാനമാണ് വെനിസ്വേലയിലുള്ളത്. പക്ഷേ നിലവില് ആഗോള തലത്തില് സപ്ലൈ ചെയ്യപ്പെടുന്ന എണ്ണയില് ഒരു ശതമാനം മാത്രമാണ് വെനിസ്വേലയുടെ സംഭാവന.
തീരുവ കൂട്ടുന്നത് ഐടിസിസിയുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നതു കൊണ്ടാണ് ഡൗണ്ഗ്രേഡ് ചെയ്തത്. ഐടിസി ഓഹരി വില ഇന്ന് നാലര ശതമാനം ഇടിഞ്ഞു.
എഐ ഹബുകള് ഒരുങ്ങുമ്പോള് അനുബന്ധിത വളര്ച്ച ഉണ്ടാകുന്ന മേഖലകളില് ഒന്നാണ് ഊര്ജം.
പ്രതിരോധവും റെയില്വേയും ഏറ്റവും ശക്തമായ വളര്ച്ചാ സാധ്യത നിലനില്ക്കുന്ന മേഖലകളാണ്. അതേ സമയം ഈ രണ്ട് മേഖലകളും ഏതാണ്ട് പൂര്ണമായും സര്ക്കാരിന്റെ കീഴിലാണെന്നതാണ് ന്യൂനത.