ചൈനയോടുള്ള വിരോധം തുണയാകുന്ന മേഖല

സമീപകാലത്തൊന്നും ചൈന വിരോധം അയയുന്നതിന്റെ ലക്ഷണം കാണുന്നില്ല. പൊതുമേഖലയിലുള്ള പല സ്ഥാപനങ്ങളും ചൈനീസ് കമ്പനികള്‍ക്ക് നല്‍കിയിരുന്ന ഓര്‍ഡറുകളും കരാറുകളും റദ്ദാക്കുകയാണ്. സര്‍ക്കാരും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇതെല്ലാം ഇന്ത്യയിലെ കാപ്പിറ്റല്‍ ഗുഡ്സ് കമ്പനികള്‍ക്ക് ഗുണകരമാകും.