കോവിഡ് ഓര്‍മിപ്പിക്കുന്നു, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് മതിയാകില്ല

കോവിഡ്-19 എന്ന മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യം വ്യക്തികള്‍ സ്വന്തം നിലയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതിന്റെ പ്രാധാന്യമാണ് വെളിപ്പെടുത്തുന്നത്. കമ്പനികള്‍ നല്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് കൊണ്ടു മാത്രം ആവശ്യമായ പരിരക്ഷ ലഭ്യമാകില്ല.