Pages Navigation Menu

know with an edge

രഘുറാം രാജന്‍റെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കുമോ?

രഘുറാം രാജന്‍റെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കുമോ?

പ്രധാനമന്ത്രിയുടെ ഓഫീസിന് സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാവുന്നതിനപ്പുറമാണ് നാം നേരിടുന്ന സാമ്പത്തിക ദുരന്തമെന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നത്. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് എന്ന പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്ന ചില പ്രഖ്യാപനങ്ങള്‍ മാത്രം നട ത്തിയ സര്‍ക്കാരിന്‍റെ പിടിപ്പുകേട് ഒരിക്കല്‍ കൂടി വ്യക്തമായ സാഹചര്യത്തിലാണ് രഘുറാം രാജന്‍ പ്രശ്നത്തിന്‍റെ ഗൗരവത്തിലേക്ക് അധികൃതരുടെ ശ്രദ്ധ തിരിക്കുന്നത്.
സര്‍ക്കാരിന് സ്വന്തം നിലയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതു കൊണ്ടു തന്നെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചു കൊണ്ട് പ്രതിപക്ഷത്തിന്‍റെ കൂടി സഹകരണത്തോടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയാണ് ചെയ്യേണ്ടതെന്ന് രഘുറാം രാജന്‍ അഭിപ്രായപ്പെടുന്നു. ആവശ്യമെങ്കില്‍ മുന്‍ ധനമന്ത്രിമാരുടെ വൈദഗ്ധ്യം കൂടി ഈ അവസരത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ചൂണ്ടികാട്ടുന്നു. ഇപ്പോഴത്തെ നമ്മുടെ ധനമന്ത്രി സാമ്പത്തിക നില വിലയിരു ത്തി ഉചിതമായ തീരുമാനങ്ങളെടുക്കുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് തുടര്‍ച്ചയായി തെളിയിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രഘുറാം രാജന്‍റെ ഈ നിര്‍ദേശം. യാതൊരു നടപടിയും തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിക്കാതിരുന്നാല്‍ നമ്മു ടെ സമ്പദ്വ്യവസ്ഥ മുമ്പുണ്ടായിരുന്നതിന്‍റെ നിഴല്‍ മാത്രമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ധനകമ്മിയെ കുറിച്ച് വേവലാതിപ്പെടേണ്ട സമയമല്ല ഇതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ചെലവിടേണ്ട സമയമാണ് ഇതെന്നും ധനകമ്മി കൂടിയാല്‍ റേറ്റിംഗ് ഏജന്‍സികള്‍ എന്തു ചെയ്യുമെന്നതിനെ കുറിച്ച് ആശങ്കപ്പെടുകയല്ല ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറയുമ്പോള്‍ സന്ദേശം വ്യക്തമാണ്. പക്ഷേ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് എന്ന് മേനി നടിക്കുകയും ഫലത്തില്‍ അതിന്‍റെ പത്ത് ശതമാനം മാത്രം ചെലവിടുകയും ചെയ്യുന്ന, പ്രതിസന്ധി കാലത്ത് ‘കള്ളക്കണക്കെഴുതി കണ്ണില്‍ പൊടിയിടാന്‍’ ശ്രമിക്കുന്ന ഒരു സര്‍ക്കാരിന്‍റെ ബധിരകര്‍ണങ്ങളിലാണ് ഇത്തരം മുന്നറിയിപ്പുകളെല്ലാം പതിക്കുന്നത് എന്നതാണ് നിര്‍ഭാഗ്യകരം. സാമ്പത്തിക വിദഗ്ധര്‍ പറയുന്നതിന്‍റെ പൊരുള്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ സര്‍ക്കാര്‍ എത്ര നേരത്തെ തന്നെ ഫലപ്രദമായി ഇടപെടേണ്ടതായിരുന്നു…

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *