Pages Navigation Menu

know with an edge

ലാഭനഷ്ടങ്ങളുടെ കണക്കുകള്‍

ലാഭനഷ്ടങ്ങളുടെ കണക്കുകള്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സെന്‍സെക്സ് ഏകദേശം മൂന്നര ശതമാനം നേട്ടം നല്‍കിയപ്പോള്‍ മള്‍ട്ടികാപ് ഫണ്ടുകള്‍ രണ്ടര ശതമാനത്തോളം ശരാശരി നഷ്ടമാണ് രേഖപ്പെടുത്തിയത്. നേരത്തെ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന പല മള്‍ട്ടികാപ് ഫണ്ടുകളും ഒരു വര്‍ഷത്തിനിടെ നല്‍കിയത് നഷ്ടമാണ്. ഉയര്‍ന്ന റേറ്റിങും മികച്ച ട്രാക്ക് റെക്കോഡുമുള്ള ഇക്വിറ്റി ഫണ്ടുകളുടെ പ്രകടനം നിക്ഷേപകര്‍ക്ക് നിരാശ പകരുന്നത് സ്വാഭാവികമാണ്. അതേ സമയം ഒരു വര്‍ഷത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്വിറ്റി ഫണ്ടുകളെ വിലയിരുത്തുന്നത് ശരിയായ രീതിയല്ല.
സെന്‍സെക്സ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടത്തിയ മുന്നേറ്റം അഞ്ചോ ആറോ ഓഹരികളുടെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തിലാണ്. അതേ സമയം സൂചികക്ക് പുറത്തുള്ള മികച്ച ഓഹരികളെ കൂടി ഉള്‍പ്പെടുത്തി വൈവിധ്യവല്‍കൃതമായ പോര്‍ട്ഫോളിയോ രൂപപ്പെടുത്തുന്ന പല മള്‍ട്ടികാപ് ഫണ്ടുകള്‍ക്കും സെന്‍സെക്സ് നല്‍കിയ നേട്ടം സൃഷ്ടിക്കാനായില്ല. എന്നാല്‍ ഈ പ്രവണത താല്‍ക്കാലികമാണെന്നാണ് നിക്ഷേപകര്‍ മനസിലാക്കേണ്ടത്.
ഇത്തരം കണക്കെടുപ്പുകള്‍ക്ക് ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമൊന്നുമില്ല. ഏതെങ്കിലും ഒരു പ്രത്യേക വര്‍ഷത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലല്ല ദീര്‍ഘകാല നിക്ഷേപത്തിന്‍റെ നേട്ടം അളക്കപ്പെടുന്നത്. വിപണി ഇടിയുകയും മുന്നേറുകയും ചെയ്യുമ്പോള്‍ ഒരു പോലെ നിക്ഷേപം തുടര്‍ന്നാല്‍ മാത്രമേ ദീര്‍ഘകാല നിക്ഷേപ ത്തിന്‍റെ ഗുണം ശരിയായി ലഭിക്കുകയുള്ളൂ.
ഹ്രസ്വകാല കാഴ്ചപ്പാടോടെ ഓഹരി നിക്ഷേപത്തെ സമീപിക്കുന്നവര്‍ക്കാണ് തെറ്റായ നിക്ഷേപ തീരുമാനങ്ങളുടെ ഫലമായി കയ്പ് കുടിക്കേണ്ടിവരികയും ശരിയായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നത്. അതേ സമയം ദീര്‍ഘകാല കാഴ്ചപ്പാടോടെ നിക്ഷേപം തുടരുന്നവര്‍ക്ക് വിപണിയിലുണ്ടാകുന്ന എല്ലാ ചാഞ്ചാട്ടങ്ങള്‍ക്കുമുപരിയായി മികച്ച നേട്ടം സ്വന്തമാക്കാന്‍ കഴിയുന്നു. ദീര്‍ഘകാല സമീപനമാണ് വിപണിയില്‍ വിജയിക്കുന്നതിന് ആവശ്യം.


കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌



Leave a Comment

Your email address will not be published. Required fields are marked *