Pages Navigation Menu

know with an edge

എസ്ഐപി ജനകീയമാകുന്നു

എസ്ഐപി ജനകീയമാകുന്നു

ഓഹരി വിപണിയെ നിക്ഷേപകര്‍ ഗൗരവത്തോടെ സമീപിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് 2018-19 സാമ്പത്തി ക വര്‍ഷത്തിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ (എസ്ഐ പി) വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ഗണ്യമായ വര്‍ധന. 92,693 കോടി രൂപയാണ് എസ്ഐപി വഴി 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള 12 മാസകാലയളവില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് എസ്ഐപി വഴിയുള്ള നിക്ഷേപത്തിലുണ്ടായ വര്‍ധന 38 ശതമാനമാണ്.

എസ്ഐപി വഴിയുണ്ടായ നിക്ഷേപം 2017-18ല്‍ 67,190 കോടി രൂപയും 2016-17ല്‍ 43,921 കോടി രൂപയുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ എസ്ഐപി എത്രത്തോളം ആകര്‍ഷകമായ നിക്ഷേപ മാര്‍ഗമായി മാറി കഴിഞ്ഞുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ചെറുകിട നിക്ഷേപകരാണ് പ്രധാനമായും എസ്ഐപി വഴി നിക്ഷേപം നടത്തുന്നത്. ബാങ്കുകളിലെ റെക്കറിംഗ് ഡെപ്പോസി റ്റുകളില്‍ നിക്ഷേപിക്കുന്നതു പോലെ എല്ലാ മാസവും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള മാര്‍ഗമാണ് എസ്ഐ പി. ഇത് ഓഹരി ബന്ധിത നിക്ഷേപത്തിന് വളരെ ഫലപ്രദമാ ണെന്ന് ചെറുകിട നിക്ഷേപകര്‍ക്ക് ബോധ്യപ്പെട്ടതാണ് നിക്ഷേപ ത്തിലെ ഈ വളര്‍ച്ചക്ക് പ്രധാന കാരണം.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ 8000 കോടി രൂപക്ക് മുകളിലാ ണ് എസ്ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപം. 2017 മാര്‍ച്ചില്‍ 4335 കോടി രൂപ നിക്ഷേപിക്കപ്പെട്ട സ്ഥാനത്ത് 2019 മാര്‍ച്ചില്‍ 8055 കോടി രൂപയാണ് എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളിലെ ത്തിയത്. രണ്ട് വര്‍ഷത്തിനിടെ പ്രതിമാസ എസ്ഐപി നിക്ഷേ പത്തിലുണ്ടായ വര്‍ധന 85 ശതമാനമാണ്.
ദീര്‍ഘകാല നിക്ഷേപം ആസൂത്രിതമായി നടത്തുന്നതാണ് ഓഹരി വിപണിയുടെ റിസ്കിനെ ഭേദിച്ച് മികച്ച നേട്ടം ഉണ്ടാ ക്കാനുള്ള മാര്‍ഗമെന്ന തിരിച്ചറിവ് ചെറുകിട നിക്ഷേപകര്‍ ക്കുണ്ടായി എന്നത് സ്വാഗതാര്‍ഹമാണ്. ഓഹരികളെ കുറിച്ച് കാര്യമായ അറിവോ വിപണിയെ നിരീക്ഷിക്കുന്നതില്‍ വൈദ ഗ്ധ്യമോ ഇല്ലാത്ത സാധാരണക്കാര്‍ക്കും നിക്ഷേപം നടത്താവു ന്ന മാര്‍ഗമെന്ന നിലയില്‍ എസ്ഐപിക്ക് പ്രചാരമേറുന്നത് ഇന്ത്യക്കാരുടെ സാമ്പത്തിക ആസൂത്രണത്തിന് ശക്തിയേകുന്ന ഘടകമാണ്.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>