Pages Navigation Menu

know with an edge

വിപണിയുടെ ഗതിമാറ്റം

വിപണിയുടെ ഗതിമാറ്റം

ഓഹരി വിപണിയുടെ ഗതിയും അനലിസ്റ്റുകളുടെ സ്വരവും പൊടുന്നനെയാണ് മാറിയത്. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയാ യ നിഫ്റ്റി ഒരു മാസത്തിനുള്ളില്‍ 900 പോയിന്‍റോളം ഉയര്‍ന്ന പ്പോള്‍ വിപണിയെ കുറിച്ചുള്ള അനലിസ്റ്റുകളുടെ നിഗമനങ്ങളും കണക്കുകൂട്ടലുകളും പുനര്‍വിചിന്തനത്തിന് വിധേയമായി. ഗോള്‍ഡ്മാന്‍ സാച്സ് പോലുള്ള ആഗോള ഗവേഷണ സ്ഥാപ നങ്ങള്‍ നിഫ്റ്റിയുടെ പുതിയ ഉയരങ്ങള്‍ പ്രവചിക്കുന്ന നിലയി ലേക്ക് തങ്ങളുടെ വിപണി വിശകലനങ്ങള്‍ മാറ്റിയെഴുതി.
രാഷ്ട്രീയ അനിശ്ചിതത്വം ഒഴിഞ്ഞുപോകുന്നുവെന്ന സൂചന യാണ് പൊടുന്നനെയുണ്ടായ ഈ മാറ്റത്തിന് കാരണം. മറ്റൊന്നും വ്യത്യാസപ്പെട്ടിട്ടില്ല. സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള പതി ഞ്ഞ പ്രതീക്ഷകളും തൊഴിലവസരങ്ങളില്‍ മതിയായ വര്‍ധന യുണ്ടാകാത്തതിനെ കുറിച്ചുള്ള ആശങ്കകളും മുമ്പത്തേതു പോലെ തന്നെ നിലനില്‍ക്കുന്നു.
തൊഴിലവസരങ്ങളിലെ വളര്‍ച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനു അടുത്തു പോലും എത്തിയിട്ടില്ല. എല്ലാ വര്‍ഷവും രണ്ട് കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കു മെന്നായിരുന്നു 2014ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ മോദിയുടെ വാഗ്ദാനം. അഞ്ച് വര്‍ഷത്തിനു ശേഷം ഈ തിര ഞ്ഞെടുപ്പ് വാഗ്ദാനത്തിന് എന്തു സംഭവിച്ചുവെന്നത് ഗൗരവമു ള്ള ഒരു പ്രചാരണ വിഷയമായി ഉയര്‍ന്നു വരിക പോലും ചെയ്യുന്നില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള അവസ രങ്ങളെ നോട്ട് നിരോധനം എന്ന ‘സാമ്പത്തിക പാതക’ത്തിലൂടെ തുലച്ചു കളഞ്ഞതും ഒരു ചര്‍ച്ചാ വിഷയമാകുന്നില്ല.
മാറിയത് വിപണിയുടെ ‘സെന്‍റിമെന്‍റ്സ്’ ആണ്. രാഷ്ട്രീയ സ്ഥിരതയെ കുറിച്ചുള്ള പ്രതീക്ഷകള്‍ സൃഷ്ടിച്ചിരിക്കുന്ന അനു കൂല വികാരമാണ് വിപണിയെ മുന്നോട്ടു നയിക്കുന്നത്. എന്നാ ല്‍ തിരഞ്ഞെടുപ്പിനു ശേഷം മോദി സര്‍ക്കാര്‍ വീണ്ടും അധികാര ത്തിലേറിയാല്‍ പോലും വിപണി എത്രത്തോളം ഉയരുമെന്നത് പ്രധാന ചോദ്യമാണ്. ഭരണ തുടര്‍ച്ച ഉണ്ടാകുകയാണെങ്കില്‍ ഇപ്പോഴത്തേതില്‍ നിന്നും ഏഴ്-എട്ട് ശതമാനത്തോളം മുന്നേറ്റം നിഫ്റ്റിയിലുണ്ടാകാനാണ് സാധ്യത. അതിന് അപ്പുറത്തേക്ക് വിപണി നീങ്ങണമെങ്കില്‍ സമ്പദ്വ്യവസ്ഥയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകണം. അത് സര്‍ക്കാരിന്‍റെ നയങ്ങളെയും നിലപാ ടുകളെയും ആശ്രയിച്ചിരിക്കുന്നു.

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>