Pages Navigation Menu

know with an edge

കമ്പനി ഭരണ മികവ് പ്രധാനം

കമ്പനി ഭരണ മികവ് പ്രധാനം

കമ്പനി ഭരണ നിലവാരം എന്നത് ഓഹരികളുടെ തിരഞ്ഞെ ടുപ്പില്‍ എത്രത്തോളം പ്രധാനമാണ് എന്ന വസ്തുത ഒരിക്കല്‍ കൂടി നിക്ഷേപകരെ ഓര്‍മപ്പെടുത്തി കൊണ്ടാണ് പല ഓഹരി കളും കഴിഞ്ഞ ആറ് മാസത്തിനിടെ കനത്ത തിരുത്തലിന് വിധേയമായത്. നിക്ഷേപകരുടെ സമ്പത്തില്‍ കടുത്ത മൂല്യ ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യം സൃഷ്ടിച്ചുകൊണ്ട് പല ഓഹരികളും കരടികളുടെ ഗാഢാലിംഗനത്തില്‍ അമര്‍ന്നു.
വായ്പ കൃത്യമായി തിരിച്ചടയ്ക്കാതിരിക്കുക, സാമ്പത്തിക അനാരോഗ്യം മറച്ചുവെക്കുക, പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ അമിതമായി പണയപ്പെടുത്തുക, ഗുരുതരമായ പരാതികള്‍ നേരിടേണ്ടി വരിക തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ നേരിട്ട കമ്പനികളുടെ ഓഹരികളാണ് കഴിഞ്ഞ മാസങ്ങളില്‍ കനത്ത ഇടിവിന് വിധേയമായത്. ഒറ്റ ദിവസം കൊണ്ട് ഇരുപതും മുപ്പതും ശതമാനം ഓഹരി വില ഇടിയുന്ന അസാധാരണ സ്ഥിതി വിശേഷത്തെയാണ് പല കമ്പനികളും നേരിട്ടത്.
സാധാരണ നിക്ഷേപകരുടെ മുന്നില്‍ കോര്‍പ്പറേറ്റ് ഭരണത്തെ കുറിച്ച് പല ആശങ്കകളാണ് ഉയരുന്നത്. ഏവര്‍ക്കും പരിചിതമായതും പ്രശസ്തവുമായ മാനേജ്മെന്‍റ് നാമങ്ങളെ പോലും ‘സ്കാനിംഗി’ന് വിധേയമാക്കേണ്ട വിധം കോര്‍പ്പറേറ്റ് ഭരണം എന്നത് ഒരു സങ്കീര്‍ണമായ വിഷയമായി മാറിയിരിക്കുമ്പോള്‍ ധാര്‍മികതയും സുതാര്യതയും നിലനിര്‍ത്തുന്ന കോര്‍പ്പറേറ്റ് നേതാക്കളുടെ കമ്പനികള്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറെ ആകര്‍ഷകമായി മാറുന്നത് സ്വാഭാവികം. കോര്‍ പ്പറേറ്റ് ഭരണ മികവ് പുലര്‍ത്തുന്ന ഒരു വിഭാഗം കമ്പനികളുടെ ഓഹരികള്‍ വിപണിയിലെ കനത്ത ചാഞ്ചാട്ടത്തെ ശക്തമായി പ്രതിരോധിക്കുകയും അത്തരം ഓഹരികള്‍ക്ക് ഡിമാന്‍റ് വര്‍ധി ക്കുകയും ചെയ്യുന്നു. എക്കാലത്തെയും ഉയര്‍ന്ന ഓഹരി വിലയു ടെ റെക്കോഡ് പ്രതികൂലമായ വിപണി കാലാവസ്ഥയിലും അത്തരം കമ്പനികള്‍ സൃഷ്ടിക്കുമ്പോള്‍ നിക്ഷേപകര്‍ തിരിച്ചറിയേണ്ട വസ്തുത ഇതാണ്: മാനേജ്മെന്‍റുകളുടെ സുതാര്യത യിലും സത്യസന്ധതയിലും വിട്ടുവീഴ്ച ചെയ്യാത്ത കമ്പനികളാ ണ് നിക്ഷേപകരുടെ സമ്പത്ത് വളര്‍ത്തുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്നത്.

 

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>