Pages Navigation Menu

know with an edge

വിപണി നല്‍കുന്ന പാഠം

വിപണി നല്‍കുന്ന പാഠം

ഓഹരി സൂചികകളായ നിഫ്റ്റിയിലും സെന്‍സെക്സിലും ഉള്‍ പ്പെട്ട വന്‍കിട ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് സുരക്ഷിത മെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഇത് ചിലപ്പോഴൊ ക്കെ തെറ്റാറുണ്ട്.

സൂചികാധിഷ്ഠിത ഓഹരികളായ ടാറ്റാ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ മാസങ്ങളില്‍ കനത്ത തകര്‍ച്ചയാണ് നേരിട്ടത്. ടാറ്റാ മോട്ടോഴ്സ് എട്ട് വര്‍ഷ ത്തെ താഴ്ന്ന വിലയിലേക്കും സണ്‍ ഫാര്‍മ അഞ്ച് വര്‍ഷത്തെ താഴ്ന്ന വിലയിലേക്കും ഇടിയുന്നതാണ് കണ്ടത്. സ്വാഭാവിക മായും ഈ ഓഹരികളില്‍ നേരത്തെ നിക്ഷേപം നടത്തിയവര്‍ ക്ക് നിരാശ ജനിപ്പിക്കുന്നതായിരുന്നു കനത്ത തിരുത്തല്‍.
പ്രതികൂലമായ വാര്‍ത്തകളാണ് ഈ കമ്പനികളുടെ ഓഹരി കളിലും പ്രതികൂലമായ പ്രതിഫലനം സൃഷ്ടിച്ചത്. അതേ സമ യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ കമ്പനികള്‍ക്ക് കരകയറ്റ ത്തിനുള്ള സാധ്യതയുണ്ടോയെന്ന് പരിശോധിച്ചായിരിക്കണം നിക്ഷേപകര്‍ തീരുമാനമെടുക്കേണ്ടത്. ചെറുകിട കമ്പനികള്‍ ക്കും ബിസിനസിലെ ഭാവിസാധ്യത സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്ന കമ്പനികള്‍ക്കും കരകയറ്റത്തിനുള്ള സാധ്യത കുറവാണ്. അതേ സമയം ആഗോള വിപണിയിലെ വമ്പന്‍ സാ ന്നിധ്യങ്ങളായ ടാറ്റാ മോട്ടോഴ്സും സണ്‍ ഫാര്‍മയും ടാറ്റാ സ്റ്റീലു മൊക്കെ കരകയറ്റത്തിന് സാധ്യതയുള്ള കമ്പനികളാണ്. ബിസി നസിലെ പ്രതികൂല ചക്രങ്ങളെ അതിജീവിക്കാനും കമ്പനി ഭരണ നിലവാരം സംബന്ധിച്ച പരാതികളെ അതിജീവിച്ച് ഉയിര്‍ ത്തെണീല്‍ക്കാനുമുള്ള കെല്‍പ്പ് ഈ കമ്പനികള്‍ക്കുണ്ട്.
ദീര്‍ഘകാല നിക്ഷേപത്തിലൂടെ മാത്രമേ ഓഹരി വിപണിയി ല്‍ നിന്നും മികച്ച നേട്ടം ഉണ്ടാക്കാനാകൂ. റിലയന്‍സും ഇന്‍ഫോ സിസും പോലുള്ള വന്‍കിട കമ്പനികള്‍ ഈ പാഠം നമ്മെ ആവര്‍ത്തിച്ചു പഠിപ്പിച്ചിട്ടുണ്ട്. വിപണി ശക്തമായി ഉയര്‍ന്ന വേള യില്‍ പോലും അതിനൊപ്പം മുന്നേറ്റം നടത്താനാകാതെ ഒരു പരിധിക്കുള്ളില്‍ റിലയന്‍സ് വ്യാപാരം ചെയ്ത സ്ഥിതി ഇടക്കാല ത്തുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് റില യന്‍സ് നിക്ഷേപകര്‍ക്ക് 100 ശതമാനം നേട്ടമാണ് നല്‍കിയത്.
നിക്ഷേപത്തില്‍ ഉറച്ചുനില്‍ക്കുകയും തീരെ ചെലവ് കുറഞ്ഞ നിലയില്‍ വാങ്ങാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗ പ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരി നിക്ഷേപത്തില്‍ നിന്നും മികച്ച വിളവെടുക്കാനാകും.

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>