Pages Navigation Menu

know with an edge

മോദിയേക്കാള്‍ വലിയ തുറുപ്പുചീട്ട്

മോദിയേക്കാള്‍ വലിയ തുറുപ്പുചീട്ട്

2019ലേക്ക് ബിജെപി കടക്കുന്നത് അഞ്ച് ട്രംപ് കാര്‍ഡുകളു മായാണെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവ് ചൂണ്ടികാട്ടുന്നു. മെഷീന്‍, മോദി, മന്ദിര്‍, മീഡിയ, മണി എന്നിവയാണ് ഈ അഞ്ച് ട്രംപ് കാര്‍ഡുകള്‍. ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഇവയില്‍ ചില ചീട്ടുകളെ കീറിയെറിഞ്ഞു കളഞ്ഞു. ബിജെപിയുടെ അപാരശേഷിയുള്ള പാര്‍ട്ടി ‘മെഷീനും’ കൈവശമുള്ള അളവറ്റ ‘മണി’യും ‘മന്ദിര്‍’ മുദ്രാവാക്യവും കൊണ്ടു മാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്ന് തെളിയിക്കപ്പെട്ടു.

മോദി എന്ന ട്രംപ് കാര്‍ഡില്‍ ഓഹരി വിപണിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. അടുത്ത മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് ജയിക്കാനുള്ള പലതും ചെയ്യാന്‍ മോദിക്ക് കഴിയുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍. സംസ്ഥാന നിയമസഭാ തിര ഞ്ഞെടുപ്പുകളുടെ ഫലത്തെ അവഗണിച്ച് നിഫ്റ്റി 11,000 പോയിന്‍റിന് തൊട്ടടുത്തേക്ക് ഉയര്‍ന്നതിന്‍റെ കാരണവും അതുതന്നെ.

മീഡിയ ഇപ്പോഴും ബിജെപിയുടെ തുറുപ്പുചീട്ടാണ്. നരേന്ദ്ര മോദി എന്ന നേതാവിന്‍റെ പ്രതിഛായയെ  ഊതിവീര്‍പ്പിക്കാന്‍ വേണ്ടത്ര കാര്യങ്ങള്‍ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ കഴി ഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ട്. ഒപ്പം സര്‍ക്കാരിനെ കുത്തിനോവിക്കുന്ന റിപ്പോര്‍ട്ടുകള്‍ പരമാവധി കുറയ്ക്കാന്‍ മാധ്യമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.  തിരഞ്ഞെടുപ്പ് അടുക്കു മ്പോള്‍ സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ ചമക്കുന്നതി ലുപരി അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍റെയും പിന്നാ മ്പുറ വിശേഷങ്ങള്‍ പുറത്തുവരാതിരിക്കാന്‍ പ്രത്യേക ജാഗ്രത കാട്ടുന്നതിലൂടെയാകും മാധ്യമങ്ങള്‍ മോദിയെ സഹായിക്കുക. ഇപ്പോഴും അവര്‍ അത് തന്നെയാണ് ചെയ്യുന്നത്.

59 മിനുട്ടില്‍ വായ്പ എന്ന മോദിയുടെ പദ്ധതി അഴിമതിയുടെ ഒന്നാന്തരം ഉദാഹരണമായിട്ടും ഇംഗ്ലീഷിലെയും ദേശീയ ഭാഷയി ലെയും മുഖ്യധാരാ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യാതിരി ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു കോടി രൂപ വരെ വായ്പക്ക് ബാങ്കില്‍ പോകാതെ അനുമതി ലഭിക്കുമെന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ സമാന്തര മാധ്യമങ്ങളിലാണ് ഈ അഴിമതിയെ കുറിച്ചുള്ള വാര്‍ ത്തകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ചെറുകിട സംരംഭകരുടെ കണ്ണി ല്‍ പൊടിയിട്ട് പദ്ധതിയുടെ ഇടനിലക്കാരായ കമ്പനിക്ക് അപേ ക്ഷകരില്‍ നിന്നും ശേഖരിക്കുന്ന ഫീസ് ഇനത്തില്‍ സഹസ്ര കോടികളുടെ വരുമാനം നേടാന്‍ വഴിയൊരുക്കിയ ഈ പദ്ധതി യുടെ പിന്നാമ്പുറ കഥകളെ കുറിച്ച് ‘ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ’ത്തില്‍ മുടിചൂടാമന്മാരായ ദേശീയ മാധ്യമ പ്രഭുക്കള്‍ അറിയാതെ പോയി!!

ഇത്തരം ‘സഹായ’ങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും ബിജെപി തുടര്‍ന്നും പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങളെ പോലും നിര്‍ണയിക്കാന്‍ പോകുന്നതാണ് ഈ സഹായങ്ങള്‍. അതുകൊണ്ടുതന്നെ ഇപ്പോള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം മോദിയേക്കാള്‍ വലിയ തുറുപ്പുചീട്ട് മീഡിയ ആണ്.

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>