Pages Navigation Menu

know with an edge

സര്‍ക്കാരിന്‍റെ ‘സെല്‍ഫ് ഗോളു’കള്‍

സര്‍ക്കാരിന്‍റെ ‘സെല്‍ഫ് ഗോളു’കള്‍

മോദി സര്‍ക്കാരിന്‍റെ ആദ്യവര്‍ഷങ്ങളില്‍ സാമ്പത്തിക സൂചകങ്ങള്‍ വളരെ അനുകൂലമായ നിലയിലായിരുന്നു. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവായിരുന്നു ഏറ്റവും അനുകൂലമായ ഘടകം. ഇത് കറന്‍റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും കുറയുന്നതിന് സഹായകമായി. പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിന് സാധിച്ചു. എന്നാല്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ മിടുക്കനെന്ന് കീര്‍ത്തികേട്ട നരേന്ദ്ര മോദി സാമ്പത്തിക കാര്യങ്ങളില്‍ തല തിരിഞ്ഞ സമീപനമാണ് സ്വീകരിച്ചത്. അതിന്‍റെ ഭവിഷ്യത്തുകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്നത്.

2014 മെയില്‍ മോദി അധികാരമേല്‍ക്കുന്ന സമയത്ത് ക്രൂഡ് ഓയില്‍ വില ബാരലിന് നൂറ് ഡോളറിന് മുകളിലായിരുന്നു. എന്നാല്‍ ഒരു വര്‍ഷം തികയുന്നതിന് മുമ്പുതന്നെ വില 50 ഡോളറിലേക്ക് താഴ്ന്നു. 2016 ജനുവരിയില്‍ വില 30 ഡോളറിന് താഴെയെത്തി. ആവശ്യമായ ക്രൂഡ് ഓയിലിന്‍റെ നാലില്‍ മൂന്നും ഇറക്കുമതി ചെയ്യുന്ന നമ്മുടെ രാജ്യത്തിന് വില ഇടിവ് അനുഗ്രഹമായി. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുന്നതിന് ഏറെ അനുകൂലമായ സാഹചര്യമാണ് ഒരുങ്ങിയത്.
എന്നാല്‍ ആ സമയത്താണ് എല്ലാ അനുകൂല ഘടകങ്ങളുടെയും ഗുണഫലങ്ങളെ നിര്‍വീര്യമാക്കുന്ന നോട്ട് നിരോധനം മോദി നടപ്പിലാക്കിയത്. ധനതത്വശാസ്ത്ര നിയമങ്ങള്‍ക്ക് വഴങ്ങാത്ത ആ നടപടി രാജ്യത്തിന്‍റെ വളര്‍ച്ചയെ പിറകോട്ടു വലിച്ചു. ലോകം മുഴുവന്‍ വളര്‍ന്ന സമയത്ത് നമ്മുടെ വളര്‍ച്ചയെ പിറ കോട്ട് വലിച്ചതിന് ഒരു കാരണം നോട്ട് നിരോധനമായിരുന്നു വെന്ന് രഘുറാം രാജനെ പോലുള്ള ധനതത്വശാസ്ത്രജ്ഞര്‍ ചൂണ്ടികാട്ടുന്നു.
ക്രൂഡ് ഓയില്‍ വില ഇടിഞ്ഞ സമയത്ത് കറന്‍റ് അക്കൗണ്ട് കമ്മി കുറഞ്ഞത് മൂലം സര്‍ക്കാരിന്‍റെ സാമ്പത്തിക നില മെച്ചപ്പെടുമെന്നും ഇത് ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നുമായിരുന്നു കരുതപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങളില്‍ ജനക്ഷേമ പദ്ധതികളിലൂടെ വോട്ടുറപ്പിക്കാന്‍ ഇത് സര്‍ക്കാരിനെ സഹായിക്കുമെന്നും വിലയിരുത്തപ്പെട്ടു. എന്നാല്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു കയറിയപ്പോള്‍ സര്‍ക്കാരിന്‍റെ സാമ്പത്തിക നിലയുടെ താളംതെറ്റി. റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തില്‍ നിന്ന് ഒരുപങ്ക് ചോദിക്കേണ്ട ഗതികേടിലായി സര്‍ക്കാര്‍.
ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ നിന്ന് ഇരുപത്തഞ്ച് ശതമാനത്തിലേറെ ഇടിഞ്ഞത് സര്‍ക്കാരിന് ആശ്വാസമാണ്. എന്നാല്‍ സര്‍ക്കാരിന് ‘തിരഞ്ഞെടുപ്പ് ഗിമ്മിക്കു കള്‍’ കാട്ടാനുള്ള സാമ്പത്തിക സ്ഥിതി ആര്‍ജിക്കാന്‍ അതുകൊണ്ടു മാത്രം കഴിയുമോ?

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>