Pages Navigation Menu

know with an edge

മോദി പഠിച്ചത്‌ ഏത്‌ സ്‌കൂളില്‍?

മോദി പഠിച്ചത്‌ ഏത്‌ സ്‌കൂളില്‍?

ഫുട്‌ബോള്‍ കളിക്കാരന്‍ പന്ത്‌ അടിച്ചതിനു ശേഷം ഗോള്‍ പോസ്റ്റ്‌ തോന്നുംപടി മാറ്റുന്നതു പോലെയാണ്‌ നോട്ട്‌ നിരോധനം എന്ന നടപടിയും അതിന്റെ ലക്ഷ്യമെന്തെന്ന പ്രഖ്യാപനങ്ങളും ഉണ്ടായത്‌. കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയാണെന്ന്‌ ആദ്യം പറഞ്ഞു. പക്ഷേ ആ ഗോള്‍ പോസ്റ്റില്‍ നിന്നും നോട്ട്‌ നിരോധനം എന്ന പന്ത്‌ ഗതി മാറി പോവുകയാണെന്ന്‌ മനസിലായതോടെ കറന്‍സിയുടെ ഉപയോഗം കുറച്ച്‌ ഡിജിറ്റല്‍ ഇകോണമി സ്ഥാപിക്കുക എന്ന പുതിയ ഗോള്‍ പോസ്റ്റ്‌ കൊണ്ടുനിര്‍ത്തി. പക്ഷേ ആ ലക്ഷ്യത്തിലേക്കും പന്ത്‌ നീങ്ങിയില്ല. ഒടുവില്‍ ബൂമറാംഗ്‌ പോലെ അടിച്ചവന്റെ കാലിലേക്ക്‌ തന്നെ പന്ത്‌ തിരിച്ചെത്തിയതു പോലുള്ള സ്ഥിതിയായി. ഒരു ലക്ഷ്യവും കൈവരിച്ചില്ല. എന്തിനായിരുന്നു ഈ വൃഥാവ്യായാമമെന്ന ചോദ്യത്തിന്‌ സര്‍ക്കാരിനൊട്ടു മറുപടിയുമില്ല.
നിരോധിച്ച 99.30 ശതമാനം നോട്ടുകളും തിരിച്ചെത്തി. നോട്ട്‌ നിരോധനത്തിന്‌ മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതലായി കറന്‍സി ഉപയോഗം. അത്യപൂര്‍വമായ നടപടിയിലൂടെ ലോക ശ്രദ്ധ തന്നെ പിടിച്ചുപറ്റിയ നരേന്ദ്ര മോദി സര്‍ക്കാരിന്‌ മേല്‍ നോട്ട്‌ നിരോധനം പതിപ്പിച്ച കറ തേച്ചാലും മായ്‌ച്ചാലും പോകില്ലെന്ന സ്ഥിതിയായി.
നരേന്ദ്ര മോദി അധികാരത്തില്‍ വരുന്നതിന്‌ മുമ്പ്‌ പത്ത്‌ വര്‍ഷം പ്രധാനമന്ത്രിയുടെ കസേരയിലിരുന്നത്‌ ഒരു ധനകാര്യ ശാസ്‌ത്രജ്ഞനായിരുന്നു. ആദ്യത്തെ ഊഴം വിജയകരമായി പൂര്‍ത്തിയാക്കി, രണ്ടാമൂഴത്തിനിറങ്ങിയപ്പോള്‍ മന്‍മോഹന്‍സിംഗിന്‌ പലപ്പോഴും ചുവടുകള്‍ തെറ്റി. രണ്ടാം യുപിഎ സര്‍ക്കാര്‍ വീഴ്‌ചകള്‍ വരുത്തിയപ്പോള്‍ സര്‍ക്കാരിന്റെ വിമര്‍ശകര്‍ പറഞ്ഞിരുന്നത്‌ നമുക്ക്‌ പ്രധാനമന്ത്രിയായി വേണ്ടത്‌ ഒരു സാമ്പത്തിക വിദഗ്‌ധനെയല്ല, രാഷ്‌ട്രീയ നേതാവിനെയാണ്‌ എന്നാണ്‌. ഇന്ത്യയിലെ ഏറ്റവും ശക്തനായ രാഷ്‌ട്രീയ നേതാവ്‌ എന്ന പ്രതിച്ഛായ അപ്പോഴേക്കും കൈവരിച്ചിരുന്ന നരേന്ദ്ര മോദിയെ ചൂണ്ടികാട്ടിയാണ്‌ അവര്‍ അത്‌ പറഞ്ഞിരുന്നത്‌. പക്ഷേ ശക്തനായ രാഷ്ട്രീയനേതാവ്‌ ശക്തമായ ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയായതിനു ശേഷം സാമ്പത്തിക വിദഗ്‌ധരേക്കാള്‍ വലിയ ധനതത്വശാസ്‌ത്ര ജ്ഞാനം തനിക്കുണ്ടെന്ന മട്ടില്‍ നോട്ട്‌ നിരോധനം പോലുള്ള ഒരു പാഴ്‌വേലക്ക്‌ ഇറങ്ങി പുറപ്പെടുകയാണ്‌ ചെയ്‌തത്‌. നോട്ട്‌ നിരോധനത്തെ എതിര്‍ത്ത രഘുറാം രാജനെ പോലുള്ള ധനകാര്യ ശാസ്‌ത്രജ്ഞരെ അതിന്‌ മുമ്പ്‌ തന്നെ അദ്ദേഹം രാജ്യത്തിന്‌ പുറത്തേക്ക്‌ കെട്ടുകെട്ടിക്കുകയും ചെയ്‌തു.
താന്‍ ചെയ്‌ത പാഴ്‌വേലയെ കുറിച്ച്‌ യാതൊരു പശ്ചാത്താപവുമില്ലാതെയാണ്‌ മോദി അടുത്ത വര്‍ഷം വീണ്ടും തിരഞ്ഞെടുപ്പിനായി ജനങ്ങളെ അഭിമുഖീകരിക്കുന്നത്‌.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>