Pages Navigation Menu

know with an edge

വിപണിയുടെ ഗതി അപ്രവചനീയം

വിപണിയുടെ ഗതി അപ്രവചനീയം

മാര്‍ച്ചില്‍ നിഫ്‌റ്റി 10,000 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞപ്പോള്‍ വിപണിയില്‍ തിരുത്തല്‍ കൂടുതല്‍ ശക്തമാകുമോ എന്ന ആശങ്ക നിക്ഷേപകരെ പിടികൂടിയിരുന്നു. എന്നാല്‍ അതിനു ശേഷം നിക്ഷേപകരെ വിസ്‌മയിപ്പിച്ചുകൊണ്ട്‌ ഓഹരി വിപണി മുന്നേറുകയാണ്‌ ചെയ്‌തത്‌. ഓഗസ്റ്റില്‍ നിഫ്‌റ്റി 11,500 പോയിന്റ്‌ പിന്നിട്ട്‌ എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക്‌ കുതിച്ചുകയറിയപ്പോള്‍ വിപണിയുടെ അപ്രവചനീയ സ്വഭാവത്തിനുള്ള മറ്റൊരു മികച്ച ഉദാഹരണം കൂടിയായി അത്‌. കഴിഞ്ഞ വര്‍ഷം ബുള്‍ റാലിയില്‍ പങ്കെടുക്കാതിരുന്ന ഐടി, ഫാര്‍മ തുടങ്ങിയ മേഖലകള്‍ വീണ്ടും കരുത്ത്‌ ആര്‍ജിക്കുന്നതിനും വിപണി സാക്ഷ്യം വഹിച്ചു.
പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്‌ അതിശയകരമായി വിപണി പെരുമാറുന്ന മുന്നനുഭവങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്‌. അപ്രവചനീയത വിപണിയുടെ അടിസ്ഥാന സ്വഭാവമാണ്‌. ഭാവിയില്‍ വിപണി എങ്ങനെ നീങ്ങുമെന്നോ ഏത്‌ മേഖല മികച്ച പ്രകടനം കാഴ്‌ച വെക്കുമെന്നോ ഇന്ന്‌ പറയാനാകില്ല. ഈ അനിശ്ചിതത്വവും അപ്രവചനീയതയും തന്നെയാണ്‌ വിപണിയുടെ ആക ര്‍ഷണീയത. അത്‌ തിരിച്ചറിഞ്ഞ്‌ ആസൂത്രിതവും വൈവിധ്യവല്‍കൃതവുമായ നിക്ഷേപം ദീര്‍ഘകാലത്തേക്ക്‌ തുടരുന്നവരാണ്‌ എപ്പോഴും വിപണിയില്‍ വിജയിക്കുന്നത്‌. ക്ഷമാശീലവും സമചിത്തതയും പുലര്‍ത്തിക്കൊണ്ടുള്ള ദീര്‍ഘകാല സമീപനമാണ്‌ വിപണിയില്‍ വിജയിക്കുന്നതിന്‌ നിക്ഷേപകര്‍ക്കുണ്ടാകേണ്ടത്‌.
കയറ്റിറക്കങ്ങള്‍ വിപണിയുടെ സഹജ സ്വാഭാവമാണ്‌. കയറാനും ഇറങ്ങാനുമുള്ള കാരണങ്ങള്‍ക്കായാണ്‌ വിപണി എപ്പോ ഴും കാത്തിരിക്കുന്നത്‌. അതേ സമയം കാരണങ്ങളുടെ ഇരുപുറങ്ങള്‍ തേടി ഓരോ ദിവസവും വിപണിയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയല്ല നിക്ഷേപകന്റെ ജോലി. അങ്ങനെ ചെയ്‌താല്‍ ഒരിക്കലും ഒരാള്‍ക്ക്‌ നല്ല നിക്ഷേപകനാകാന്‍ സാധിക്കില്ല. വിപണിയുടെ ഓരോ നിലയിലും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ച്‌ ഒരു ഏകദേശ ധാരണ പുലര്‍ത്തുകയും അതിന്‌ അനുസരിച്ച്‌ നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കുകയുമാണ്‌ നല്ല നിക്ഷേപകന്‍ ചെയ്യേണ്ടത്‌. അഞ്ചോ പത്തോ വര്‍ഷത്തെ ദീര്‍ഘ കാലയളവിലേക്കായി എസ്‌ഐപി പോലുള്ള രീതികളിലൂടെ നിക്ഷേപം തുടരുന്നവര്‍ ഹ്രസ്വകാലത്തെ ചാഞ്ചാട്ടങ്ങളെ ശ്രദ്ധിക്കേണ്ടതില്ല. 

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>