Pages Navigation Menu

know with an edge

മികച്ച മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകള്‍

മികച്ച മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകള്‍

ബെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപാവസരങ്ങള്‍ സുലഭമായിരിക്കും. ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം, ഓഹരി വിലയും പുസ്തകമൂല്യവും തമ്മിലുള്ള അനുപാതം തുടങ്ങിയ മൂല്യനിര്‍ണയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ചെലവ് കുറഞ്ഞ നിലയില്‍ നിക്ഷേപം നടത്താവുന്ന മുന്‍നിര ഓഹരികള്‍ പോലും സുലഭമായിരിക്കും. പക്ഷേ നിക്ഷേപം നടത്തുന്നതിന് ആത്മവിശ്വാസം ഉണ്ടാകണമല്ലോ. സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ചിത്രം മങ്ങിയിരിക്കുകയും കമ്പനികളുടെ പ്രവര്‍ത്തനം മികച്ചതല്ലാതിരിക്കുകയും അതിന്‍റെയെല്ലാം ഫലമായി ഓഹരി വില ഇടിയുകയും ചെയ്യുമ്പോള്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള സന്നദ്ധത മിക്ക നിക്ഷേപകര്‍ക്കുമുണ്ടാകില്ല. ബെയര്‍ മാര്‍ക്കറ്റിനെ അവര്‍ വീക്ഷിക്കുന്നത് തുടര്‍ന്നും ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്ന ആശങ്കയോടെയാകും.

നേര്‍വിപരീതമാണ് ബുള്‍ മാര്‍ക്കറ്റിലെ സ്ഥിതി. മൂല്യനിര്‍ ണയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ചെലവേറിയ ഓഹരികള്‍ പോലും കുതിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് അവിടെ നിക്ഷേപകര്‍ കാണുന്നത്. ഉയര്‍ന്ന പ്രീമിയത്തോടെ വ്യാപാരം ചെയ്യുന്ന ഓഹരികള്‍ സുലഭമായിരിക്കുന്ന സ്ഥിതിയില്‍ മികച്ച നേട്ടം മോഹിച്ച് നിക്ഷേപം നടത്തുന്നതിനായുള്ള പ്രേരണ നിക്ഷേപകരിലുണ്ടാകുക സ്വാഭാവികം. പക്ഷേ ചെലവേറിയ ഓഹരികളുടെ കൂട്ടത്തില്‍ നിന്ന് ഒരു തിരഞ്ഞെടുപ്പ് നടത്തുക ഏറെ പ്രയാസകരം. ചെറുകിട ഓഹരികളില്‍ പോലും കാര്യമായ തിരച്ചില്‍ നടത്തിയാല്‍ ന്യായവിലയില്‍ വ്യാപാരം ചെയ്യുന്ന ഓഹരികള്‍ കണ്ടെത്തുക എളുപ്പമായിരിക്കില്ല.
ഇപ്പോള്‍ വിപണി കടന്നുപോകുന്നത് രണ്ടാമത് പറഞ്ഞ സ്ഥിതിവിശേഷത്തിലൂടെയാണ്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്താനുള്ള താല്‍പ്പര്യം സാധാരണക്കാരില്‍ പോലും വര്‍ധിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ സാധാരണ നിക്ഷേപകര്‍ക്ക് നേരിട്ട് ഓഹരി നിക്ഷേപം നടത്തുന്നതിന് പകരം മികച്ച മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകളാണ്. ഓഹരികളുടെ തിരഞ്ഞെടുപ്പ് എന്ന ദുഷ്കരമായ ജോലി വിദഗ്ധരായ ഫണ്ട് മാനേജര്‍മാര്‍ക്ക് വിടുന്നതാണ് ഇപ്പോഴത്തേതു പോലുള്ള വിപണി കാലാവസ്ഥയില്‍ ഉചിതം.
ഈ യാഥാര്‍ത്ഥ്യം നിക്ഷേപകര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നതാണ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം വര്‍ധിച്ചുവരുന്നതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016 ഡിസംബറില്‍ എസ്ഐപി വഴിയുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 3973 കോടി രൂപയായിരുന്നത് 2017 ഡിസംബറില്‍ 6222 കോടി രൂപയായി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ എസ്ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപത്തിലുണ്ടായ വര്‍ധന 56 ശതമാനമാണ്. വളരെ സ്വാഗതാര്‍ഹമായ പ്രവണതയാണ് ഇത്.

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>