Pages Navigation Menu

know with an edge

പുതുവര്‍ഷത്തിലെ വിപണി

പുതുവര്‍ഷത്തിലെ വിപണി

2018ലേക്ക് കടക്കുമ്പോള്‍ നമ്മുടെ ഓഹരി വിപണി സ്വാത ന്ത്ര്യം പ്രഖ്യാപിച്ചതിന്‍റെ മേډയാണ് ആദ്യം എടുത്തു പറയേണ്ടത്. ഇന്ന് വിപണിയുടെ ഗതി നിര്‍ണയിക്കുന്നത് വിദേശ നിക്ഷേപ സ്ഥാപനങ്ങളല്ല, നാം തന്നെയാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ (എസ്ഐപി) വഴിയും മറ്റും ചെറുകിട നിക്ഷേപകര്‍ നടത്തുന്ന നിക്ഷേപമാണ് ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ വിപണി തകരുന്ന സ്ഥിതിവിശേഷത്തില്‍ നിന്ന് നാം മോചനം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഓരോ കാലത്തും വിവിധ ആസ്തി മേഖലകളില്‍ എത്രത്തോളം നിക്ഷേപം വകയിരുത്തുന്നുവെന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിക്ഷേപത്തില്‍ നിന്നുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മൊത്തം നേട്ടം നിര്‍ണയിക്കപ്പെടുന്നതെന്ന് കാലങ്ങളായി വിവിധ ആസ്തി മേഖലകള്‍ നല്‍കിയിട്ടുള്ള നേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശകലനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ ആസ്തി മേഖലകളുടെ ഓരോ കാലത്തെയും പ്രകടനത്തിന് അനുസരിച്ച് നിക്ഷേപം എത്രത്തോളം സമര്‍ത്ഥമായി ക്രമീകരിക്കുന്നു എന്നതിന് അനുസരിച്ചിരിക്കുന്നു നിക്ഷേപത്തിലെ വിജയം. അതുകൊണ്ടുതന്നെ ഓരോ പുതുവര്‍ഷത്തിലും നിക്ഷേപ ആസൂത്രണം നടത്തുന്നവര്‍ വിവിധ ആസ്തി മേഖലകള്‍ എവിടെ നില്‍ക്കുന്നുവെന്ന് പരിശോധിച്ചാകണം നിക്ഷേപ തീരുമാനങ്ങളെടുക്കേണ്ടത്.
പലിശനിരക്ക് കുറഞ്ഞതോടെ സ്ഥിരനിക്ഷേപ മാര്‍ഗങ്ങള്‍ അനാകര്‍ഷകമായി. സ്വര്‍ണത്തിലെയും റിയല്‍ എസ്റ്റേറ്റിലെയും മുന്നേറ്റവും പഴങ്കഥയായി. ഈ സാഹചര്യത്തില്‍ ഓഹരി അധിഷ്ഠിത നിക്ഷേപമാണ് എന്തുകൊണ്ടും മികച്ച നിക്ഷേപ മാര്‍ഗം. മുന്നേറ്റ സാധ്യതയുള്ള ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതിലൂടെ മികച്ച പോര്‍ട്ട്ഫോളിയോ രൂപപ്പെടുത്തുകയാണ് ചെയ്യേണ്ടത്. മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്ഐപി വഴി ക്രമീകൃതമായ നിക്ഷേപം നടത്തുന്നവര്‍ക്ക് തീര്‍ച്ചയായും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാനാകും. മൂന്ന് വര്‍ഷമോ അഞ്ച് വര്‍ഷമോ പോലു ള്ള ദീര്‍ഘമായ കാലയളവിലേക്ക് നിക്ഷേപം നടത്തുമ്പോഴാണ് എസ്ഐപി മികച്ച നേട്ടം നല്‍കുന്നത്.

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>