Pages Navigation Menu

know with an edge

ധനകാര്യ മേഖലയിലെ മാറ്റം

ധനകാര്യ മേഖലയിലെ മാറ്റം

ഓഹരി വിപണി റെക്കോഡുകള്‍ ശീലമാക്കിയപ്പോഴും എല്ലാ മേഖലകളും ഈ മുന്നേറ്റത്തിന്റെ ഭാഗമായിട്ടില്ല. അതിലൊന്നാണ്‌ പൊതുമേഖലാ ബാങ്കിംഗ്‌. ഒക്‌ടോബറില്‍ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങിയപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എസ്‌ബിഐയുടെ ഓഹരി വില ഒരു വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന വിലയ്‌ക്ക്‌ തൊട്ടടുത്തേക്ക്‌ ഇടിയുകയാണ്‌ ചെയ്‌തത്‌.
സമ്പദ്‌വ്യവസ്ഥയുടെ കണ്ണാടി എന്ന നിലയില്‍ ബാങ്കിംഗ്‌ മേഖലക്ക്‌ നിക്ഷേപകര്‍ പോര്‍ട്‌ഫോളിയോയില്‍ പ്രത്യേക പ്രാധാ ന്യം നല്‍കണമെന്നാണ്‌ പൊതുവെ വിദഗ്‌ധര്‍ പറയാറുള്ളത്‌. മ്യൂച്വല്‍ ഫണ്ടുകള്‍ മിക്ക ഡൈവേഴ്‌സിഫൈഡ്‌ സ്‌കീമുകളിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജ്‌ നല്‍കുന്നത്‌ ബാങ്കിംഗ്‌ & ഫിനാന്‍ സ്‌ മേഖലയ്‌ക്കാണ്‌. എന്നാല്‍ ഓഹരി വിപണി കുതിച്ചുകയറുകയും മ്യൂച്വല്‍ ഫണ്ടുകളിലേക്ക്‌ റെക്കോഡ്‌ നിക്ഷേപം ഒഴുകുകയും ചെയ്‌തപ്പോള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കണ്ണാടിയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ തിരുത്തല്‍ നേരിടുകയാണ്‌ ചെയ്‌തത്‌.
2007ലെ ബുള്‍ മാര്‍ക്കറ്റില്‍ കുതിപ്പ്‌ നടത്തിയ മേഖലകളിലൊന്ന്‌ പൊതുമേഖലാ ബാങ്കിംഗ്‌ ആയിരുന്നു. അന്ന്‌ സ്വകാര്യ മേഖലാ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പ്രീമിയത്തിലാണ്‌ പൊതുമേഖലാ ബാങ്ക്‌ ഓഹരികള്‍ വ്യാപാരം ചെയ്‌തിരുന്നത്‌. ഇന്ന്‌ സ്ഥിതി നേര്‍വിപരീതമാണ്‌. എസ്‌ബിഐയുടെ ഓഹരി വില ഇന്ന്‌ പുസ്‌തകമൂല്യത്തിന്റെ 1.15 മടങ്ങ്‌ മാത്രമാണ്‌. അതേ സമയം എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വ്യാപാരം ചെയ്യുന്നത്‌ പുസ്‌തകമൂല്യത്തിന്റെ 5.2 മടങ്ങായാണ്‌. എന്‍ബിഎഫ്‌സികളും വിപണിയിലെ ഇപ്പോഴത്തെ `ഹോട്ട്‌ സ്റ്റോക്കു’കളുടെ കൂട്ടത്തിലാണ്‌. വിസ്‌മയകരമായ നേട്ടമാണ്‌ പല എന്‍ബിഎഫ്‌സികളും സമീപകാലത്ത്‌ നല്‍കിയത്‌. അവയ്‌ക്ക്‌ വിപണി നല്‍കുന്ന പ്രീമിയവും ഉയര്‍ന്നതാണ്‌. ഹൗസിംഗ്‌ ഫിനാന്‍സ്‌ കമ്പനികളും മിക ച്ച പ്രകടനമാണ്‌ കാഴ്‌ച വെക്കുന്നത്‌.
സാമ്പത്തിക ഇടപാടുകളുടെ പുതുദിശയെ ഇന്ന്‌ ശരിയായി പ്രതിഫലിപ്പിക്കുന്നത്‌ സ്വകാര്യ ബാങ്കുകളും എന്‍ബിഎഫ്‌സികളും ഇതര ധനകാര്യ സേവന മേഖലകളുമാണെന്ന്‌ പറയേണ്ടി വരും. വര്‍ഷങ്ങളായി കിട്ടാക്കടം കൈകാര്യം ചെയ്യുന്നതില്‍ നിലനിന്ന കെടുകാര്യസ്ഥതയുടെ പ്രതീകങ്ങളായി പൊതുമേഖലാ ബാങ്കുകള്‍ മാറിയപ്പോള്‍ ഉന്നത നിലവാരമുള്ള ബാങ്കിംഗ്‌ നിലനിര്‍ത്തുന്ന ചില സ്വകാര്യ ബാങ്കുകളും രാജ്യത്തെ ഉപഭോഗ വളര്‍ച്ചയുടെ ഗുണഭോക്താക്കളായ എന്‍ബിഎഫ്‌സികളും ഭവ ന നിര്‍മാണം വ്യാപകമാകുന്നതില്‍ നിന്നും ബിസിനസ്‌ വളര്‍ ത്തുന്ന ഹൗസിംഗ്‌ ഫിനാന്‍സ്‌ കമ്പനികളും വേറിട്ട പ്രകടനം കാഴ്‌ച വെക്കുന്നു. ധനകാര്യ മേഖലയിലെ കാലാനുസൃതമായ മാറ്റമാണ്‌ ഇവിടെ പ്രതിഫലിപ്പിക്കുന്നത്‌.

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>