Pages Navigation Menu

know with an edge

ഇന്ത്യന്‍ വിപണിക്ക്‌ `സ്വാതന്ത്ര്യം’

ഇന്ത്യന്‍ വിപണിക്ക്‌ `സ്വാതന്ത്ര്യം’

വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ്‌ ഇന്ത്യന്‍ ഓഹരി വിപ ണിയുടെ ഗതിവിഗതികളെ മുന്‍കാലങ്ങളില്‍ നിര്‍ണയിച്ചിരുന്നത്‌. രണ്ടോ മൂന്നോ വര്‍ഷം മുമ്പുവരെ വിപണി എങ്ങോട്ട്‌ നീങ്ങണമെന്ന്‌ തീരുമാനിക്കപ്പെട്ടിരുന്നത്‌ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങുന്നതിനെയും വില്‍ക്കുന്നതിനെയും ആശ്രയിച്ചായിരുന്നു. എന്നാല്‍ ഇന്ന്‌ സ്ഥിതി വ്യത്യസ്‌തമാണ്‌. വിപണിയ്‌ക്ക്‌ തുണയാകുന്ന നിര്‍ണായകശക്തിയായി ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ മാറിയിരിക്കുന്നു.
ഇന്ത്യന്‍ ഓഹരി വിപണി ഒരു തരം പാരതന്ത്ര്യത്തില്‍ തുടരു ന്ന സ്ഥിതിവിശേഷമാണ്‌ നേരത്തെയുണ്ടായിരുന്നത്‌. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ലാഭമെടുക്കുന്നതിനായി വില്‍പ്പന നടത്തുമ്പോള്‍ വിപണിയിലുണ്ടാകുന്ന ഇടിവിനെ പ്രതിരോധിക്കാന്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. അതിന്‌ മാത്രമുള്ള ആസ്‌തിബലം അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനികളെ പോലുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള പരാധീനത കൈവെടിഞ്ഞ്‌ വിപണി സ്വാശ്രയത്വം കൈവരിച്ചുവെന്ന്‌ പറയാം.
2017ല്‍ ഓഹരി വിപണി തുടര്‍ച്ചയായി റെക്കോഡുകള്‍ ഭേദി ച്ചതിന്‌ പിന്നില്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ നടത്തിയ ഗണ്യമായ നിക്ഷേപമാണ്‌ പ്രധാന ഘടകമായി പ്രവര്‍ത്തിച്ചത്‌. ഈ വര്‍ഷം മിക്ക മാസങ്ങളിലും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഗണ്യമായ നിക്ഷേപത്തിലൂടെ വിപണിക്ക്‌ തുണയാവുകയായിരുന്നു. മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം ഗണ്യമായി വര്‍ധിച്ചതാണ്‌ ഇതിനുള്ള ആസ്‌തി ബലം നല്‍കിയത്‌.
ചെറുകിട നിക്ഷേപകരുടെ ഓഹരി വിപണിയോടും മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള ഓഹരി ബന്ധിത നിക്ഷേപ പദ്ധതികളോടുമുള്ള സമീപനത്തിലെ മാറ്റമാണ്‌ മ്യൂച്വല്‍ ഫണ്ടുകളിലേക്ക്‌ നിക്ഷേപം പ്രവഹിക്കുന്നതിനുള്ള പ്രധാന കാരണം. സിസ്റ്റമാറ്റി ക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്നത്‌ പ്രതിമാസം ഏകദേശം 5000 കോടി രൂപയാണ്‌. പ്രധാനമായും ചെറുകിട നിക്ഷേപകരാണ്‌ എസ്‌ഐപി വഴി നിക്ഷേപം നടത്തുന്നത്‌. ഒപ്പം ഉയര്‍ന്ന ആസ്‌തിയുള്ള നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്തുന്ന നിക്ഷേപവും ഗണ്യമായി വര്‍ധിച്ചു. ആരോഗ്യകരമായ ഈ പ്രവണത ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ സാധാരണ നിക്ഷേപകര്‍ക്കും ലഭിക്കുന്നതിന്‌ വഴിയൊരുക്കും.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>