Pages Navigation Menu

know with an edge

ഇന്‍ഫോസിസില്‍ സംഭവിക്കുന്നത്‌

ഇന്‍ഫോസിസില്‍ സംഭവിക്കുന്നത്‌

ഇന്‍ഫോസിസ്‌ പോലെ കോര്‍പ്പറേറ്റ്‌ ഭരണ നിലവാരത്തില്‍ ഔന്നത്യം പുലര്‍ത്തുന്ന കമ്പനിയുടെ മാനേജ്‌മെന്റില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും മാറ്റങ്ങളുമൊക്കെ ഓഹരി വിപണിയുമായി ബന്ധപ്പെട്ട വേദികളില്‍ ചൂടേറിയ ചര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കുന്നത്‌ സാധാരണമാണ്‌. ഇന്‍ഫോസിസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സ്ഥാനത്തു നിന്ന്‌ വിശാല്‍ സിക്ക രാജി വെച്ചതിനെ തുടര്‍ന്ന്‌ മാനേജ്‌മെന്റിലെ പുതിയ സാരഥി ആരാകുമെന്നതുസംബന്ധിച്ച്‌ പല വാര്‍ത്തകളാണ്‌ ഉണ്ടായത്‌. സിക്കയുടെ പടിയിറക്കത്തെ തുടര്‍ന്ന്‌ ഓഹരി വിപണിയില്‍ ഇന്‍ഫോസിസിന്‌ ശക്തമായ പ്രഹരമാണ്‌ ലഭിച്ചതെങ്കില്‍ നന്ദന്‍ നിലേക്കനി പുതിയ നോണ്‍-എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനായെത്തുന്നുവെന്ന വാര്‍ത്തയോട്‌ അനുകൂലമായ പ്രതികരണമാണ്‌ വിപണിയില്‍ ഉണ്ടായത്‌.
മാധ്യമങ്ങളിലൂടെ വിശാല്‍ സിക്കയും കമ്പനിയുടെ സ്ഥാപകരും തമ്മില്‍ മാസങ്ങള്‍ക്കു മുമ്പുണ്ടായ പോരിനു ശേഷമാണ്‌ സിക്ക പൊടുന്നനെ അപ്രതീക്ഷിതമായ സമയത്ത്‌ സ്ഥാനമൊഴി ഞ്ഞത്‌. നേരത്തെ മാധ്യമങ്ങളിലൂടെ കമ്പനി ബോര്‍ഡുമായി യുദ്ധത്തിലേര്‍പ്പെടുകയാണ്‌ എന്‍.ആര്‍.നാരായണമൂര്‍ത്തിയും കൂട്ടരും ചെയ്‌തത്‌. സിഇഒയുടെ ശമ്പളം, കമ്പനിയുടെ കൈവശമുള്ള മിച്ചധനത്തിന്റെ വിനിയോഗം തുടങ്ങിയവയൊക്കെ മാധ്യമങ്ങളിലൂടെ അവര്‍ ചര്‍ച്ചക്ക്‌ വിഷയമാക്കിയപ്പോള്‍ ഇന്‍ഫോസിസിസിന്റെ മാനേജ്‌മെന്റ്‌ തലത്തിലുള്ള പ്രതാപത്തിനാണ്‌ മങ്ങലേറ്റത്‌. തുടര്‍ച്ചയായ പൊട്ടലിനും ചീറ്റലിനും ശേഷമാണ്‌ സിക്കയുടെ രാജിയുണ്ടായത്‌.
ഇന്‍ഫോസിസിന്റെ ബിസിനസിനെ ഉയര്‍ന്ന ലാഭക്ഷമതയുടെ ട്രാക്കിലേക്ക്‌ നയിക്കുകയും നിക്ഷേപകരുടെ പിന്തുണ നേടിയെടുക്കുകയും ചെയ്‌ത സിഇഒ ആയിരുന്നു വിശാല്‍ സിക്ക. പരമ്പരാഗതമായ ഐടി ബിസിനസിന്റെ കാലം കഴിഞ്ഞുവെന്നിരിക്കെ കമ്പനിയെ നൂതനമായ വഴികളിലേക്ക്‌ നയിക്കാന്‍ പ്രാപ്‌തിയുള്ള, പുതുപ്രവണതകളെ തൊട്ടറിയാനാകുന്ന സിഇഒയാണ്‌ ഇന്‍ഫോസിസിന്‌ ആവശ്യം. അത്തരമൊരു ബിസിനസ്‌ ലീഡറെ കണ്ടെത്തുക എന്നതാണ്‌ ഇനി നന്ദന്‍ നിലേക്കനിയു ടെ പ്രധാന ദൗത്യം. നിലേക്കനിയെ നോണ്‍-എക്‌സിക്യൂട്ടീവ്‌ ചെയര്‍മാനായി നിയമിച്ചത്‌ ഓഹരി നിക്ഷേപകരുടെ താല്‍പ്പര്യങ്ങളെ കൂടി കണക്കിലെടുത്തുള്ള തീരുമാനമാണ്‌. സിക്ക സ്ഥാനമേല്‍ക്കുന്നതിന്‌ മുമ്പ്‌ ഇടക്കാലത്ത്‌ മാനേജ്‌മെന്റിന്റെ പുന:സംഘാടനത്തില്‍ നാരായണമൂര്‍ത്തി വഹിച്ച സുപ്രധാനമായ റോളാണ്‌ ഇനി നിലേക്കനിക്ക്‌ ചെയ്‌തു തീര്‍ക്കാനുള്ളത്‌.

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>