Pages Navigation Menu

know with an edge

സ്വയം പരിക്കേല്‍പ്പിക്കുന്ന യുദ്ധം

സ്വയം പരിക്കേല്‍പ്പിക്കുന്ന യുദ്ധം

2007ലെ ബുള്‍ മാര്‍ക്കറ്റില്‍ നിക്ഷേപകരെ ഏറെ ആകര്‍ഷിച്ച ഓഹരികളിലൊന്നായിരുന്നു റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌. ടെലികോം രംഗത്ത്‌ ഒന്നാമതെത്താന്‍ പുതിയ തന്ത്രങ്ങളും അതിതീവ്ര വിപണനരീതികളും ആവിഷ്‌കരിച്ച റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സിന്റെ ഓഹരി ആ സമയത്ത്‌ അനില്‍ ധിരുഭായി അംബാനി ഗ്രൂപ്പി (എഡിഎജി)ന്‌ ഉണ്ടായിരുന്ന ആകര്‍ഷണീയതയുടെ കൂടി ആനുകൂല്യത്തില്‍ കുതിച്ചുകയറി. 2008 ജനുവരിയില്‍ 844 രൂപ എന്ന സര്‍വകാല റെക്കോഡിലേക്ക്‌ ഓഹരി വിലയെത്തി. എന്നാല്‍ ഇന്ന്‌ ആ ഓഹരിയുടെ സ്ഥിതി എന്താ ണ്‌? എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 97 ശതമാനം ഇടിവ്‌ നേരിട്ട റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സിന്റെ ഓഹരി ഇപ്പോള്‍ 24 രൂപയ്‌ക്കാണ്‌ വ്യാപാരം ചെയ്യുന്നത്‌.
ടെലികോം രംഗത്തുണ്ടായ അപ്രതീക്ഷിതമായ മാറ്റങ്ങളും തങ്ങളുടെ ലാഭക്ഷമതയ്‌ക്ക്‌ പരിക്കേല്‍പ്പിച്ച തന്ത്രങ്ങളുമാണ്‌ റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സിനെ പ്രതികൂലമായ ബാധിച്ചത്‌. 2008-09ല്‍ 2352 കോടി രൂപയുടെ ലാഭം കൈവരിച്ച റിലയ ന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1796 കോടി രൂപയുടെ നഷ്‌ടമാണ്‌ രേഖപ്പെടുത്തിയത്‌. 45,000 കോടി രൂപയുടെ കടബാധ്യതയും കമ്പനി പേറുന്നു.
ടെലികോം രംഗത്തെ മറ്റ്‌ പ്രബലമായ കമ്പനികളും നിക്ഷേപകര്‍ക്ക്‌ അത്ര വലിയ സന്തുഷ്‌ടിയല്ല സമ്മാനിച്ചത്‌. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്‌ 2007 ഒക്‌ടോബറിലെ ഉയര്‍ന്ന വിലയിലേക്ക്‌ പിന്നീട്‌ ഒരിക്കലും തിരിച്ചെത്താനായിട്ടില്ല. അന്ന്‌ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന വിലയുടെ 30 ശതമാനത്തോളം താഴെയായാണ്‌ ഇപ്പോള്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി (മുഖവില വിഭജിച്ചതിനു ശേഷമുള്ള മൊത്തം മൂല്യം കണക്കിലെടുക്കുമ്പോള്‍) വ്യാപാരം ചെയ്യുന്നത്‌.
കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ ഒട്ടേറെ കയറ്റിറക്കങ്ങളിലൂടെയാണ്‌ ടെലികോം മേഖല കടന്നുപോയത്‌. റിലയന്‍സ്‌ ജിയോയുടെ വരവോടെ ടെലികോം കമ്പനികളുടെ ലാഭക്ഷമതയ്‌ക്ക്‌ വീണ്ടും പരിക്കേറ്റിരിക്കുന്നു. ഐഡിയാ സെല്ലുലാര്‍ കമ്പനിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്‌ടം രേഖപ്പെടുത്തി. വ്യവസായം മുഴുവന്‍ പിടിച്ചടയ്‌ക്കാനുള്ള റിലയന്‍സ്‌ ജിയോയുടെ തന്ത്രങ്ങളെ വിമര്‍ശിച്ചുകൊണ്ട്‌ ഭാരതി എയര്‍ടെല്ലും റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സും പോലുള്ള കമ്പനികള്‍ പരസ്യമായി രംഗത്തു വരുന്നു. തനിക്ക്‌ മനസിലാക്കാന്‍ സാധിക്കാത്ത മേഖലയായതിനാല്‍ ടെലികോം ഓഹരികളില്‍ നിക്ഷേപിക്കാറില്ലെന്ന രാകേഷ്‌ ജുന്‍ജുന്‍വാലയുടെ വെളിപ്പെടുത്തലിനെ ശരിവെക്കും വിധമാണ്‌ ഈ രംഗ ത്തെ ഓഹരികളുടെ പ്രകടനം.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>