Pages Navigation Menu

know with an edge

രണ്ട്‌ ബ്ലൂചിപ്പുകളുടെ പ്രകടനം

രണ്ട്‌ ബ്ലൂചിപ്പുകളുടെ പ്രകടനം

2009ല്‍ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിനു ശേഷം ആധികാരികമായ ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി രണ്ടാം വട്ടവും യുപിഎ സര്‍ക്കാര്‍ രൂപീകരിച്ചതിനെ തുടര്‍ന്ന്‌ ഓഹരി വിപണിയിലുണ്ടാ യ ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന കുതിപ്പില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ച മേഖലകളിലൊന്ന്‌ പൊതുമേഖലാ ബാങ്കിംഗ്‌ ആയിരുന്നു. 2010 നവംബറില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയുടെ ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി. എന്നാല്‍ അന്നത്തേതിനേക്കാള്‍ 50 ശതമാനത്തിലേറെ നിഫ്‌റ്റി ഉയര്‍ന്നുനില്‍ക്കുന്ന ഇപ്പോള്‍ എസ്‌ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്ക്‌ ഓഹരികളുടെ പ്രകടനം ദുര്‍ബലമാണ്‌.
2010 നവംബറില്‍ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 15 ശതമാനത്തോളം താഴ്‌ന്ന നിലവാരത്തിലാണ്‌ ഇപ്പോള്‍ എസ്‌ബിഐ വ്യാപാരം ചെയ്യുന്നത്‌. അതേ സമയം സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി അന്നത്തെ വിലയുടെ മൂന്നിരട്ടിയിലേറെയാണ്‌ ഉയര്‍ന്നത്‌. ബാങ്കിംഗ്‌ എന്ന സമാനമായ ബിസിനസ്‌ ചെയ്യുന്ന രണ്ട്‌ കമ്പനികളുടെ പ്രകടനത്തിലെ അന്തരമാണ്‌ ഈ കാണുന്നത്‌. ഏഴ്‌ വര്‍ഷത്തിനിടെ എസ്‌ബിഐ 15 ശതമാനം നഷ്‌ടം രേഖപ്പെടുത്തിയപ്പോള്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ നല്‍കിയത്‌ 240 ശതമാനത്തിലേറെ നേട്ടം.
ഓരോ കാലത്തും ഓഹരി വിപണിയില്‍ വിവിധ മേഖലകളാണ്‌ മികച്ച പ്രകടനം കാഴ്‌ച വെക്കുന്നത്‌. 2008 ജനുവരിയില്‍ അവസാനിച്ച ബുള്‍ റണ്ണില്‍ റിയല്‍ എസ്റ്റേറ്റ്‌, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ തുടങ്ങിയ മേഖലകളാണ്‌ മികച്ച നേട്ടം നല്‍കിയതെങ്കില്‍ 2017ല്‍ സ്വകാര്യ ബാങ്കുകളും കണ്‍സ്യൂമര്‍ ഗുഡ്‌സ്‌ കമ്പനികളും മെറ്റല്‍ ഓഹരികളുമാണ്‌ പ്രകടനത്തിലെ ഔന്നത്യത്തിലെത്തിനില്‍ക്കുന്നത്‌. എന്നാല്‍ ബാങ്കിംഗ്‌ പോലെ സര്‍വസ്വീകാര്യമായ ഒരു മേഖലയിലെ രണ്ട്‌ ബ്ലൂചിപ്‌ കമ്പനികളുടെ ഓഹരികള്‍ തീര്‍ത്തും വ്യത്യസ്‌തമായ പ്രകടനം കാഴ്‌ച വെക്കുമ്പോള്‍ നിക്ഷേപകര്‍ക്ക്‌ ആശയക്കുഴപ്പമുണ്ടാകുക സ്വാഭാവികം.
കിട്ടാക്കടം എന്ന പ്രശ്‌നത്തെ കൈകാര്യം ചെയ്‌ത രീതിയാ ണ്‌ ഈ രണ്ട്‌ ബാങ്കുകളുടെയും പ്രകടനത്തിലെ അന്തരത്തിന്‌ കാരണം. ഈ ഒരൊറ്റ വിഷയം ഇരുബാങ്കുകളുടെയും പ്രവര്‍ത്തനഫലങ്ങളെ തന്നെ മാറ്റിമറിച്ചു. കോര്‍പ്പറേറ്റ്‌ ഭരണത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതിന്റെയും ബിസിനസില്‍ വിട്ടുവീഴ്‌ച കാണിക്കാത്തതിന്റെയും ഗുണഫലങ്ങളാണ്‌ ഇന്ന്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ കൊയ്യുന്നത്‌.
ഏതെങ്കിലും രണ്ടോ മൂന്നോ ബ്ലൂചിപ്‌ ഓഹരികളില്‍ നിക്ഷേപിച്ചതുകൊണ്ട്‌ പോര്‍ട്‌ഫോളിയോ വൈവിധ്യവല്‍കൃതമാകില്ലെന്നും കാലാനുസൃതമായ ബിസിനസിലെ മാറ്റങ്ങളോട്‌ ചേര്‍ ന്നുകൊണ്ട്‌ നിക്ഷേപം ക്രമീകരിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകളാണ്‌ മികച്ച മാര്‍ഗമെന്നുമാണ്‌ നിക്ഷേപകര്‍ ഇത്തരം ഉദാഹരണങ്ങളില്‍ നിന്നും മനസിലാക്കേണ്ടത്‌.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>