Pages Navigation Menu

know with an edge

ഓഹരി വിപണിയിലെ അവസരം

ഓഹരി വിപണിയിലെ അവസരം

ഓരോ കാലത്തും ആ സമയത്ത്‌ മികച്ച പ്രകടനം കാഴ്‌ച വെക്കുന്ന ആസ്‌തി മേഖലകളാണ്‌ നിക്ഷേപകരെ ആകര്‍ഷിക്കാറുള്ളത്‌. ഒരു പതിറ്റാണ്ട്‌ മുമ്പ്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖല അതുവരെ കണ്ടിട്ടില്ലാത്ത കുതിപ്പിലേക്ക്‌ പ്രവേശിച്ചപ്പോള്‍ ഭൂമിയോ ഭവനമോ വാങ്ങിയും വിറ്റും ഒരു പരീക്ഷണം നടത്താന്‍ തയാറായി മുന്നോട്ടു വന്നവര്‍ ഏറെയായിരുന്നു. ഹ്രസ്വകാലത്തിനുള്ളില്‍ തന്നെ ഭൂമിയിലെ നിക്ഷേപത്തില്‍ നിന്ന്‌ ഉയര്‍ന്ന നേട്ടം ലഭിച്ചിരുന്ന അക്കാലത്ത്‌ പലരും ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത്‌ ഒരു ബിസിനസാക്കി മാറ്റുകയും ചെയ്‌തു.
പക്ഷേ വിപണിക്ക്‌ താങ്ങാനാവാത്ത വിധം അസ്വാഭാവികമായി അമിതവിലയിലേക്ക്‌ എത്തുമ്പോഴൊക്കെ ഏത്‌ നിക്ഷേപമാര്‍ഗത്തിലും ഒരു തകര്‍ച്ച ഉണ്ടാകും. ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന മാന്ദ്യത്തിലേക്ക്‌ റിയല്‍ എസ്റ്റേറ്റ്‌ മേഖല എത്തിയപ്പോള്‍ നിരാശപ്പെട്ടത്‌ ഒട്ടേറെ നിക്ഷേപകരാണ്‌.
സമാനമായ സ്ഥിതിവിശേഷമാണ്‌ സ്വര്‍ണം എന്ന നിക്ഷേ പ മാര്‍ഗത്തിലും സംഭവിച്ചത്‌. സ്വര്‍ണവില കുതിച്ചുകൊണ്ടേയിരിക്കുമെന്ന പ്രവചനങ്ങള്‍ക്കു പിന്നാലെ സ്വര്‍ണത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിച്ച ഘട്ടത്തിലാണ്‌ വില താഴേക്ക്‌ പതിച്ചത്‌. ഓരോ വര്‍ഷവും നിശ്ചി ത ശതമാനം പലിശ എന്ന ആകര്‍ഷണീയതയുള്ള റിസര്‍വ്‌ ബാങ്കിന്റെ സ്വര്‍ണ ബോണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്ക്‌ പോലും നഷ്‌ടം നേരിടേണ്ടി വന്നു.
ഓഹരി വിപണി ഇപ്പോള്‍ അസാധാരണമായ നേട്ടം നിക്ഷേപകര്‍ക്ക്‌ നല്‍കുമ്പോള്‍ പലര്‍ക്കും ഒരു ഇടിവിനുള്ള സാധ്യതയെ കുറിച്ച്‌ സന്ദേഹമുണ്ട്‌. പല മികച്ച ഓഹരികളും നിക്ഷേപകര്‍ക്ക്‌ ഏതാനും മാസങ്ങള്‍ക്കിടെ വളരെ മികച്ച നേട്ടം നല്‍കി. തിരുത്തലുകളില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയവര്‍ക്ക്‌ നിരാശയുണ്ടാകാമെങ്കിലും വിപണിയില്‍ ഇനിയും അവസരമുണ്ട്‌. മെയ്‌ അവസാനത്തില്‍ ഉണ്ടായതു പോലുള്ള സാങ്കേതികമായ ഇടക്കാല തിരുത്തലുകള്‍ ഉപയോഗപ്പെടുത്തിയാല്‍ നിക്ഷേപകര്‍ക്ക്‌ നേട്ടമുണ്ടാക്കാം. വിപണി യുടെ കുതിപ്പ്‌ തുടരാന്‍ കാരണമാകുന്ന ഒട്ടേറെ ഘടകങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഒരു കുമിള രൂപപ്പെടുന്ന സാഹചര്യമല്ല നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലുള്ളത്‌. രണ്ട്‌ വര്‍ഷമെങ്കിലും ഇപ്പോഴത്തെ ബുള്‍ റണ്‍ നിലനില്‍ക്കാനുള്ള സാധ്യതയാണ്‌ വിദഗ്‌ധര്‍ ദര്‍ശിക്കുന്നത്‌.

 

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>