Pages Navigation Menu

know with an edge

മലയാളിയുടെ നിക്ഷേപരീതി ഇപ്പോഴും അശാസ്‌ത്രീയം

മലയാളിയുടെ നിക്ഷേപരീതി ഇപ്പോഴും അശാസ്‌ത്രീയം

2006-07 കാലയളവില്‍ ഓഹരി വിപണി കുതിപ്പ്‌ നടത്തിയപ്പോള്‍ യുലിപുകളിലൂടെ ഓഹരി ബന്ധിത നിക്ഷേപം പരീ ക്ഷിച്ചവരാണ്‌ ഒരു വിഭാഗം മലയാളികള്‍. യുലിപുകള്‍ക്ക്‌ ഏറെ പ്രചാരം സിദ്ധിച്ചപ്പോള്‍ ഈ ചെലവേറിയതും അശാസ്‌ത്രീയവുമായ നിക്ഷേപമാര്‍ഗത്തെ കുറിച്ച്‌ മനസിലാക്കാന്‍ ശ്രമിക്കാതെ വലിയ ലാഭം മോഹിച്ച്‌ എടുത്തുചാടാന്‍ പലരും തുനിഞ്ഞു. എന്നാല്‍ 2008ല്‍ ഓഹരി വിപണി തകര്‍ന്നപ്പോള്‍ യുലിപ്‌ നിക്ഷേപം നടത്തിയവരില്‍ നല്ലൊരു വിഭാഗത്തിനും നിരാശ അനുഭവിക്കേണ്ടി വന്നു. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട്‌ ഇരട്ടി ലാഭം കിട്ടുമെന്ന്‌ പ്രതീക്ഷിച്ച്‌ വാങ്ങിയ യുലിപുകള്‍ നഷ്‌ടം സമ്മാനിച്ചപ്പോള്‍ എടുത്തുചാട്ടത്തിന്റെ വിപരീത ഫലം അവര്‍ അറിഞ്ഞു.
ഓഹരി വിപണി 2006-07 കാലത്തേതിനേക്കാള്‍ ഏറെ ഉയര്‍ ന്ന നിലയിലാണ്‌ ഇപ്പോള്‍. 2008 ജനുവരിയിലെ ഉയര്‍ന്ന നിലയില്‍ നിന്നും ഓഹരി സൂചിക 50 ശതമാനത്തിലേറെ മുന്നേറികഴിഞ്ഞു. പക്ഷേ ഒരു പതിറ്റാണ്ട്‌ മുമ്പ്‌ തിരിച്ചടി നേരിട്ട നിക്ഷേപകരില്‍ നല്ലൊരു പങ്കും ഇപ്പോള്‍ വിപണിയില്‍ സജീവമല്ല.
അതേ സമയം അന്നത്തേക്കാള്‍ മലയാളികളുടെ വരുമാന വും ജീവിത നിലവാരവും ഉയര്‍ന്നിട്ടുണ്ട്‌. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായപ്പോള്‍ സ്വകാ ര്യ മേഖലയിലെ തൊഴില്‍ അവസരങ്ങളില്‍ കൂടുതല്‍ വൈവിധ്യവും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ വരുമാന വളര്‍ ച്ചയ്‌ക്ക്‌ സാഹചര്യവുമൊരുങ്ങി. എന്നാല്‍ വരുമാന വര്‍ധന ചെലവുകള്‍ കൂടുന്നതിന്‌ കാരണമായെങ്കിലും നിക്ഷേപം ഫലപ്രദമായി നടത്തുന്നതില്‍ ഇപ്പോഴും ശരാശരി മലയാളി ഏറെ പിന്നിലാണ്‌.
ഓഹരി നിക്ഷേപത്തിന്റെ യഥാര്‍ത്ഥ സാധ്യതകളെ ഇപ്പോ ഴും ബഹുഭൂരിഭാഗം മലയാളികള്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടില്ല. പ്രതിമാസം ഉയര്‍ന്ന തുക നിക്ഷേപിക്കുന്ന ചിട്ടി പോലുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ക്ക്‌ പ്രചാരമേറിയപ്പോള്‍ മറുഭാഗത്ത്‌ മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപിയിലൂടെയും ദേശീയ പെന്‍ ഷന്‍ പദ്ധതിയിലൂടെയും ഓഹരി ബന്ധിത നിക്ഷേപത്തിന്റെ സദ്‌ഫലങ്ങള്‍ക്കായി നിക്ഷേപിക്കുന്നവരുടെ സംഖ്യ വളരെ ചെറുതാണ്‌.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>