Pages Navigation Menu

know with an edge

പെന്‍ഷന്‍ സ്‌കീം കൈകാര്യം ചെയ്യേണ്ടത്‌ എല്‍ഐസിയാണോ ?

പെന്‍ഷന്‍ സ്‌കീം കൈകാര്യം ചെയ്യേണ്ടത്‌ എല്‍ഐസിയാണോ ?

കേന്ദ്രസര്‍ക്കാര്‍ മറ്റൊരു പെന്‍ഷന്‍ പദ്ധതി കൂടി അവതരിപ്പിക്കുകയാണ്‌. വരിഷ്‌ഠ പെന്‍ഷന്‍ ഭീമ യോജന എന്ന പദ്ധതി യില്‍ നിക്ഷേപിച്ചാല്‍ പത്ത്‌ വര്‍ഷത്തേക്ക്‌ എട്ട്‌ ശതമാനം സുനിശ്ചിത റിട്ടേണാണ്‌ നല്‍കുന്നത്‌. രാജ്യത്തെ ഏക പൊതുമേഖലാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ എല്‍ഐസിയെയാണ്‌ നിക്ഷേപം സ്വീകരിക്കാനും പദ്ധതി കൈകാര്യം ചെയ്യാനും സര്‍ ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്‌. 2003ലും 2014ലും പ്രഖ്യാപിക്കപ്പെട്ട പെന്‍ഷന്‍ പദ്ധതികളുടെയും നടത്തിപ്പ്‌ എല്‍ഐസിക്ക്‌ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത്തരം പദ്ധതികളുടെ നടത്തിപ്പ്‌ ഇന്‍ ഷുറന്‍സ്‌ സ്ഥാപനമായ എല്‍ഐസിയെ ഏല്‍പ്പിക്കുന്നത്‌ ഉചിതമായ നടപടിയാണോ?
പെന്‍ഷന്‍ പദ്ധതികള്‍ക്ക്‌ ഇന്‍ഷുറന്‍സുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെ അവ ഫലപ്രദമായി കൈകാര്യം ചെയ്യാ ന്‍ പൂര്‍ണമായും നിക്ഷേപ സ്ഥാപനങ്ങളെന്ന്‌ വിളിക്കാവുന്ന അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനികളെയല്ലേ നിയോഗിക്കേണ്ടത്‌? കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വില്‍പ്പനയ്‌ക്കായി ആവിഷ്‌കരിച്ചിരിക്കുന്ന സിപിഎസ്‌ഇ ഇടിഎഫ്‌ മാനേജ്‌ ചെയ്യുന്നത്‌ സ്വകാര്യ മ്യൂച്വല്‍ ഫണ്ടുകളാണ്‌ എന്നത്‌ ഉദാഹരണം.
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമാണ്‌ എല്‍ ഐസി. ഓഹരികളിലും മറ്റ്‌ നിക്ഷേപ മാര്‍ഗങ്ങളിലും ഏറ്റവും ഉയര്‍ന്ന തോതില്‍ നിക്ഷേപം നടത്തുന്ന ആഭ്യന്തര നിക്ഷേപ സ്ഥാപനമെന്ന നിലയിലാണ്‌ എല്‍ഐസിക്ക്‌ ആ വിശേഷണം വന്നുചേര്‍ന്നത്‌. യഥാര്‍ത്ഥത്തില്‍ നിക്ഷേപങ്ങള്‍ മാനേജ്‌ ചെയ്യുന്ന ഒരു കമ്പനി എന്ന വിശേഷണം എല്‍ഐസിക്ക്‌ ചേരില്ല. കാരണം എല്‍ഐസി പൂര്‍ണമായും ഒരു ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയാണ്‌.
ഇന്‍ഷുറന്‍സും നിക്ഷേപവും തമ്മിലുള്ള വേര്‍തിരിവ്‌ കൃത്യമായി നിര്‍വചിക്കാതെ രണ്ടും മിശ്രണം ചെയ്‌ത്‌ നടപ്പിലാക്കുന്ന ഒരു സാമ്പത്തിക ആസൂത്രണ രീതിയാണ്‌ നമ്മുടെ നാട്ടില്‍ പൊതുവെ സ്വീകാര്യമായിരിക്കുന്നത്‌. ഇന്‍ഷുറന്‍സിന്റെ ലക്ഷ്യ വും നിക്ഷേപത്തിന്റെ ലക്ഷ്യവും ശരിയായി നിര്‍വഹിക്കപ്പെടാതെ പോകുമെന്നതാണ്‌ ഈ സാമ്പത്തിക ആസൂത്രണ രീതിയുടെ ഏറ്റവും വലിയ ന്യൂനത. ഈ അശാസ്‌ത്രീയ രീതിയ്‌ക്കാ ണ്‌ നമ്മുടെ നാട്ടില്‍ ഏറ്റവും പ്രചാരമുള്ളത്‌ എന്നതുകൊണ്ടാണ്‌ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായി എല്‍ഐ സി മാറിയത്‌. വലിയ നിക്ഷേപ പദ്ധതികള്‍ എല്‍ഐസി കൈ കാര്യം ചെയ്യുന്നതിന്റെ കാരണം ഇന്‍ഷുറന്‍സിനെയും നിക്ഷേപത്തെയും വേര്‍തിരിക്കുന്ന ഒരു സാമ്പത്തിക ആസൂത്രണ നിയന്ത്രണ സംവിധാനം രാജ്യത്തില്ല എന്നതുകൊണ്ടാണ്‌.

 

 

കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഞാന്‍ ഓഹരിയുടെ വരിക്കരനാണ്ണ്‌

Leave a Comment

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>